ദൃശ്യങ്ങള്‍ തന്റെ കൈയ്യില്‍ ഇല്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍!കാവ്യയ്‌ക്കെതിരെ കള്ളത്തെളിവുകള്‍.ശക്തമായ വാദങ്ങളുമായി ദിലീപ്.അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളുമായി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്ന്ക്രൈംബ്രാഞ്ച് പറയുന്നത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യമാണ് പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തിന് ഇനിയും മൂന്ന് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് പ്രോസിക്യൂഷന്‍. ഇത് ഖണ്ഡിച്ചാണ് ദിലീപിന്റെ വാദങ്ങള്‍. സര്‍ക്കാര്‍ പറയുന്ന ഓരോ കാര്യങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരിക്കുകയാണ് പ്രതിഭാഗം. ഇനിയും സമയം നീട്ടി നല്‍കരുതെന്നും വാദിക്കുന്നു.

ഫോറന്‍സിക് പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് കിട്ടിയിട്ടും ഇതുവരെ പരിശോധന പൂര്‍ത്തിയായില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് പറയുന്നു. ആക്രമണത്തിന് ഇരയായ നടി സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ എതിര്‍ത്ത ദിലീപിന്റെ വാദങ്ങള്‍ കൂടി കണക്കിലെടുത്താകും കോടതി തീരുമാനമെടുക്കുക.

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഒന്ന് നടി തന്നെ സമര്‍പ്പിച്ച ഹര്‍ജിയാണ്. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരായ വാദങ്ങളാണ് ഈ ഹര്‍ജിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന സംശയവും നടി ഉന്നയിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നാണ് നടിയുടെ ആവശ്യം. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ പ്രതികരണം കോടതിയില്‍ അറിയിച്ചിരുന്നു. വിശദമായ അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തിടുക്കത്തില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. ഇതിന് പുറമെയാണ് അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി.

ഈ ഹര്‍ജിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ദിലീപ്. മൂന്ന് മാസം കൂടി സമയം വേണം, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണം, ലഭിച്ച ഫോറന്‍സിക് പരിശോധനാ ഫലം ഇനിയും പരിശോധിച്ച് തെളിവുകള്‍ സ്വരൂപിക്കേണ്ടതുണ്ട്… തുടങ്ങിയ ഒരുപിടി ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനെ എതിര്‍ത്തിരിക്കുകയാണ് ദിലീപ്.

ഇനിയും സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുക്കണം, അവ പരിശോധിക്കണം, ഇതിന് പുറമെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്നീ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ക്കെല്ലാം സമയം വേണം. ഈ ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിച്ചാല്‍ അന്വേഷണം പാതിവഴിയില്‍ നിലച്ച മട്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

Top