ആരോപണ വിധേയായ ഗായിക ദിലീപിന്‍റെ കിടപ്പറ കൂട്ടൂകാരി….!

കൊച്ചി: കൊട്ടേഷൻ നേതാവ് പൾസർ സുനിയെന്ന സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ യുവ നടിയുടെ കാറിൽ അതിക്രമിച്ച കയറിയ ഗുണ്ടാ സംഘം നടിയെ ക്രൂരമായ ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കിയ കേസിൽ പ്രമുഖ ഗായികയുടെ കൂടുതൽ പങ്ക് പുറത്തേക്ക്. കേസിൽ അറസ്റ്റിലായ ദിലീപിന്‍റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് ഇന്നലെ എറണാകുളം ജില്ലാ സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇന്നോ നാളെയോ ഗായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം ഗായികുമായി ദിലീപിനുണ്ടായിരുന്നത് അത്ര നല്ല ബന്ധമല്ലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.

ഇത് തെളിയിക്കുകയാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ലക്ഷ്യം വക്കുന്നതെന്നും സൂചനകൾ ലഭിച്ചു കഴിഞ്ഞു. ദിലീപ് – ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്ന മെഗാഹിറ്റ് ചിത്രം മീശമാധവനിൽ പിന്നണി ഗാനം ആലപിച്ചാണ് ഇവർ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. വളരെ വേഗം സിനിമാ രംഗത്ത് വളർന്നു വന്ന ഗായിക ടെലിവിഷൻ രംഗത്തിലൂടെ പ്രശസ്തയായി. പിന്നീട് ദിലീപ് ഇടപെട്ട കോർപ്പറേറ്റ് ഗ്രൂപ്പിന്‍റെ പ്രഥാന കണ്ണിയായിഇവർ മാറുകയായിരുന്നു. രണ്ട് വർഷം മുൻപ് വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടിൽ ഇവരുടെ പേര് ഉയർന്നു വന്നുവെങ്കിലും പിന്നീട് ഉന്നത സമ്മർദങ്ങളെ തുടർന്ന് കേസ് തേഞ്ഞുമാഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു ശേഷമാണ് നടികേസിലും ഇവർ ആരോപണ വിധേയയാകുന്നത്. പൾസർ സുനിയുടെ യജമാനത്തിയായ മാഡം ഇവരാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും പിന്നീട് ഇത് തേഞ്ഞു മാഞ്ഞു. ഇടത് മന്ത്രി സഭയിലെ തന്നെ ഒരു പ്രമുഖൻ ഇവർക്ക് വേണ്ടി വാദിക്കാനുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഈ പ്രമുഖന്‍റെ സാനിധ്യം വെട്ടി നിരത്തിയാണ് പൊലീസ് മറ്റൊരു വഴിക്ക് ഇവരെ കുടുക്കാൻ ഇപ്പോൾ നീക്കം നടത്തുന്നത്. കേസിലെ മുഖ്യ പ്രതിയായി ദിലീപുമായി മീശ മാധവന്‍റെ സൈറ്റിൽ തുടങ്ങിയ ബന്ധമാണത്രേ ഈ ഗായികക്ക്. പിന്നീട് ജനപ്രിയ താരവുമായി അടുത്ത ഇവർക്ക് ദിലീപുമായി ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും സൂചനകൾ പുറത്തു വന്നിട്ടുണ്ട്. നടി കേസിൽ മൊഴിനൽകിയ ചിലർ ഇക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.59534535

ദിലീപിന്‍റെ ഭൂമി ഇടപാടുകളുടെ പലതിന്‍റെയും ബിനാമി ഇടപാടുകാരിയായി ഗായിക മാറിയതും വളരെ വേഗത്തിലായിരുന്നു. സുഹൃത് ബന്ധം പരിധിവിട്ടതോടെ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ചു തന്നെ പലതവണ ഇവർക്ക് വാണിങ്ങ് നൽകിയിരുന്നുവെന്നും സിനിമാ രംഗത്തു നിന്നും സൂചനയുണ്ട്. ഇതെ തുടർന്നാണ് ദിലീപുമായുള്ള സൗഹൃദം മുതലെടുത്ത ഇവർ മഞ്ചുവിനെ ഉപേക്ഷിക്കാൻ ദിലീപിനു മേൽ സമ്മർദം ചെലുത്തിയത്. കാവ്യയുമായി അടുത്ത ബന്ധമുള്ള ഇവർ തന്നെയാണ് കാവ്യയെ വിവാഹം ചെയ്യാൻ ദിലീപിനെ പിന്നീട് പ്രേരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇരയായ നടിയുമായി ബന്ധവൈരിയായിരുന്നു ഈ ഗായിക. ദിലീപ് ആർക്ക് വേണ്ടിയാണ് കൊട്ടേഷൻ നൽകിയതെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷണ സംഘം ഇപ്പോൾ തേടുന്നത്. ഇത് ഗായികയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിൽ ചോദ്യം ചെയ്യലിനു പിന്നാലെ ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. ഇവരെ കൂടാതെ സിനിമാ രംഗത്തെ നാലുപേരുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

Top