ദിലീപും കാവ്യാ മാധവനും എപ്പോള്‍ വിവാഹം ചെയ്യുമെന്നാണ് മലയാളികള്‍ക്ക് അറിയേണ്ടത്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് കാലങ്ങളായയി ഇരുവരും പറഞ്ഞിട്ടും ഇരുവരെയും ഒന്നിപ്പിക്കാതെ മലയാളികള്‍ അടങ്ങിയിരിക്കില്ല. ഇതിനിടയിലാണ് ഇരുവരും ഒന്നിച്ചിരുന്ന് ഇതിനുള്ള ഉത്തരം നല്‍കിയത്.
ഞങ്ങളില്‍ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നാണ് ദിലീപിന്റെ ഇതുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണം. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നല്‍കുന്നില്ല. മകള്‍ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് നടന്റെ മറുപടി.
ഓണവുമായി ബന്ധപ്പെട്ട് വനിതയില്‍ വന്ന പ്രത്യേക ദിലീപ്-കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തല്‍. പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറയുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകര്‍ത്തത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് അഭിമുഖത്തില്‍ ദിലീപ് പറയുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാകും. അതിനെകുറിച്ച് ഇനി പറയേണ്ട. ഇക്കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂവെന്ന് ദിലീപ് പറയുന്നു.
ഞാനും കാവ്യയും പൂജ്യത്തില്‍ നിന്ന് തുടങ്ങിയവരാണ്. ചെറുപ്പത്തിലേ സ്വയം പര്യാപ്തരായവര്‍. നല്ല സുഹൃത്തുക്കള്‍. ഇത്രയും പ്രശ്നങ്ങള്‍ക്കിടയിലും പരസ്പരം തിരിച്ചറിയപ്പെടുന്നത് ആ സൗഹൃദം നിലനില്‍ക്കുന്നതുകൊണ്ടാണ്. എനിക്ക് നല്ല സ്ത്രീ സുഹൃത്തുക്കളുണ്ട്. അതില്‍ ശക്തമായ സൗഹൃദമുള്ള ഒരു സുഹൃത്താണ് കാവ്യ-ദിലീപ്. ഗോസിപ്പുകളില്‍ വിഷമം പങ്കുവയ്ക്കുന്ന കാവ്യ ഉറപ്പില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ചൂടുള്ള വാര്‍ത്തയായി പറയാന്‍ പോകുന്നതെന്നും ചോദിക്കുന്നു. അഭിമുഖത്തിലെ അവസാന മൂന്ന് ചോദ്യങ്ങള്‍ക്കാണ് വ്യക്തമായ ഉത്തരം പറയാതെ ദിലീപ് ഒഴിഞ്ഞു മാറുന്നത്.
സോഷ്യല്‍ മീഡിയയില്‍ എല്ലാ മാസവും ദിലീപ്-കാവ്യ വിവാഹ വാര്‍ത്ത വരുന്നുണ്ടല്ലോ? എന്ന ചോദ്യത്തിന് ഞങ്ങളില്‍ ഒരാള്‍ കല്യാണം കഴിക്കും വരെ അത് തുടരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ കുടുംബ ജീവിതം ഇല്ലാതാക്കാന്‍ പലതും പറഞ്ഞു നടന്നു. അതില്ലാതായപ്പോള്‍ ഇപ്പോള്‍ കല്ല്യാണം കഴിപ്പിക്കാനായി ശ്രമം. ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം എന്ന് അറിയില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് കേള്‍ക്കുമ്പോഴേ വീട്ടിലേക്ക് അഭിനന്ദനം അറിയിച്ച് ഫോണ്‍ എത്തുമെന്ന് കാവ്യ പറയുന്നു. മറുപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും കാര്യമാണ് കഷ്ടമെന്ന് കാവ്യ വിശദീകരിക്കുന്നു.
ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നാണ് ദിലീപ് പറഞ്ഞ് തുടങ്ങുന്നത്. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറുമെന്നും പറയുന്നു. ഒരുപാട് വേറെ കാര്യങ്ങള്‍ തന്റെ മുന്നിലുണ്ട്. അച്ഛന്റെ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പറയുന്നു. അവസാന ഭാഗത്ത് ഇങ്ങനെയും പറയുന്നു. പിന്നെ വീടുകളില്‍ സാധാരണ കല്ല്യാണ കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനുട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നില്‍ ഞാനൊരു കൊച്ചു കുട്ടിയാണ്-ഇങ്ങനെയാണ് ദിപീല് വിശദീകരിക്കുന്നത്.