
നടന്‍ ഗിന്നസ് പക്രുവിനെ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബത്തിന്റെ വിവരങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. പക്രുവിന് രണ്ടാമത് പെണ്‍കുഞ്ഞ് ജനിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ദ്വിജ കീര്‍ത്തി എന്നാണ് കുഞ്ഞിന്റെ പേര്.
ഇപ്പോഴിതാ ദ്വിജ കീര്‍ത്തിയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് പക്രു തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.’ആ…ആ…അമ്… അം…ദ്വിജ മോള്‍ക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.’ എന്നാണ് ചിത്രത്തിന് താഴെയുള്ള കുറിപ്പ്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു ദ്വിജ കീര്‍ത്തിയുടെ ചോറൂണ് ചടങ്ങ് നടന്നത്. ഫോട്ടോക്ക് താഴെ നിരവധി ആരാധകരാണ് ആശംസകള്‍ അറിയിച്ചത്.കുഞ്ഞിന്റെ നൂലുകെട്ടിന്റെ ഫോട്ടോയും പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.