നെരുപ്പ് ഡോ ഗാനത്തിന് ശേഷം സൊടക്ക് പാട്ടുമായി എത്തിയിരിക്കുകയാണ് ജഗദീഷ്. ജഗദീഷിന്റെ ഗാനാലാപനത്തിന് ചിരിക്കണോ കരയണോ എന്നറിയാതെ പകച്ചുപോയിരിക്കുകയാണ് മലയാളികള്‍. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിലെ ‘സൊടക്കു മേലെ’ എന്ന പാട്ടാണ് ജഗദീഷ് പാടിയത്. ഇങ്ങനെയൊക്കെ ഒരു പാട്ടിനെ കൊല്ലാമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ആന്തോണി ദാസന്റെ മികച്ച സ്വരത്തില്‍ പിറന്ന തകര്‍പ്പന്‍ പാട്ടിനെ പാടി കൊന്ന താരത്തിന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കൊണ്ട് പൊങ്കാലയിട്ടിരിക്കുകയാണ്. പണ്ട് സിനിമയിലെ ജഗദീഷ് എന്ന താരത്തിന്റെ അഭിനയം കണ്ട് പൊട്ടിച്ചിരിച്ചവര്‍ ഇന്ന് അദ്ദേഹത്തിന്റെ പാട്ടിന് മുന്നില്‍ ‘കൈകൂപ്പുകയാണ്’. ജഗദീഷിന്റെ കോമഡി സ്റ്റാര്‍സിലെ പാട്ടില്‍ ഇതിനു മുമ്പും ട്രോളന്മാര്‍ കൈവച്ചിട്ടുണ്ട്. എന്നിരുന്നാലും തന്നിലെ ഗായകനെ ഉണര്‍ത്താന്‍ വിമര്‍ശമങ്ങള്‍ അവഗണിച്ചുള്ള താരത്തിന്റെ ശ്രമം നല്ലതുതന്നെ. എന്നാല്‍ ഏറ്റവും ഒടുവിലായി ജഗദീഷ് പ്രോഗ്രാമില്‍ പാടിയ പാട്ട് ഇത്തിരി കടന്നു പോയില്ലേ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
https://youtu.be/cFGqHzZEPSI