തൃശ്ശൂര്‍: പാവപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി എത്തുമ്പോഴാണ് നമ്മുടെ താരങ്ങള്‍ ശരിക്കും സൂപ്പര്‍സ്റ്റാര്‍ ആകുന്നത്. നമ്മുടെ മമ്മൂക്ക ഇത്തവണ വൃക്കരോഗികള്‍ക്കാണ് സഹായവുമായി എത്തിയത്.
സ്വാമി പ്രകാശാനന്ദ പിറന്നാള്‍ മധുരമെന്ന നിലയില്‍ പായസവുമായാണ് സെറ്റിലെത്തിയത്. വൃക്കമാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുന്നവരെ സാമ്പത്തികമായി പിന്തുണക്കണമെന്ന അഭ്യര്‍ത്ഥന പിറന്നാള്‍ ദിനത്തില്‍ സ്വാമി പ്രകാശാനന്ദ മമ്മുട്ടിക്ക് മുന്നില്‍ വെക്കുകയായിരുന്നു. കേട്ടപ്പോള്‍ തന്നെ മമ്മൂട്ടി സ്വാമിക്ക് ഉറപ്പും നല്‍കി.
തൃശ്ശൂര്‍ ഐഇഎസ് എഞ്ചിനിയീറിംഗ് കോളേജില്‍ നടക്കുന്ന സിനിമ ചിത്രീകരണത്തിനിടെയായിരുന്നു മമ്മുട്ടിയുടെ പിറന്നാള്‍ ആഘോഷം. സ്വാമി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വൃക്കരോഗികള്‍ക്കുള്ള സഹായം ലഭ്യമാക്കുമെന്ന് മമ്മുട്ടി ഉറപ്പ് നല്‍കുകയായിരുന്നു.
നിരവധി പേരാണ് പ്രിയതാരത്തിന് പിറന്നാളാശംസകളുമായി ഷൂട്ടിംഗ് സെറ്റിലെത്തിയത്. നവാഗത സംവിധായകനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് തൃശ്ശൂരില്‍ പുരോഗമിക്കുന്നത്.