കൊച്ചി :നടന്‍ മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങുന്നു.രാജ്യസഭയിലേക്ക് അടുത്ത് വരുന്ന ഒഴിവിലേക്ക് നടന്‍ മമ്മൂട്ടിയെ പരിഗണിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.രാജ്യസഭാംഗമാകാന്‍ മമ്മൂട്ടി സമ്മതം അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി സിപിഎം അനുകൂല കൈരളി ചാനലിന്റെ ആരംഭം മുതല്‍ അതിന്റെ ചെയര്‍മാനാണ്. നേരത്തെ മുതല്‍ എല്‍ഡിഎഫ് സഹയാത്രികനായിരുന്നു മമ്മൂട്ടി. ഡിവൈഎഫ്‌ഐ അടക്കമുള്ളവരുടെ വേദികളിലെത്തി രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ ചാനലായ കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി. നേരത്തെ തന്നെ മമ്മൂട്ടി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നുവെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹവുമായി അടുത്തു ബന്ധമുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.
മുന്‍പ് പലതവണ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് സിപിഎം നേതൃത്വം പരിഗണിക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും മമ്മൂട്ടി അത്തരം പ്രചരണങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല. എംപിയായാല്‍ തന്റെ രാഷ്ട്രീയനിലപാട് പരസ്യമാക്കപ്പെടും എന്നതിനാലായിരുന്നുവത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റിനു പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി താരങ്ങള്‍ എത്തിയിരുന്നു. നടന്‍മാരായ സുരേഷ്‌ഗോപി, മുകേഷ്, ജഗദീഷ്, ഇന്നസെന്റ് എന്നിവരൊക്കെ രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ താനും വൈകിക്കേണ്ടതില്ലെന്നാണ് അദ്ദേഹവുമായി അടുത്തു ബന്ധമുള്ളവര്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമാ രംഗത്ത് സെയ്ഫായ സാഹചര്യത്തില്‍ ഇനി രാജ്യസഭയില്‍ ഒരു കൈ നോക്കാം എന്ന നിലപാടിലാണ് താരമെന്നാണ് സൂചന. തന്റെ അടുത്ത സുഹൃത്തുക്കളുമായി മമ്മൂട്ടി ഇക്കാര്യം പങ്ക് വച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തിന് ഒന്‍പത് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സിനും ലീഗിനും ജെഡിയുവിനും കേരള കോണ്‍ഗ്രസ്സ് എമ്മിനും ഓരോ സീറ്റ് വീതവുമാണ് ഉള്ളത്. മൂന്ന്‌സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്. യുഡിഎഫിന്റെ കൈവശമുള്ള രണ്ട് സീറ്റിലേക്കും ഇടത്പക്ഷത്തിന്റെ കൈവശമുള്ള ഒരു സീറ്റിലേക്കുമാണ് 2018ല്‍ ഒഴിവ് വരുന്നത്. നിയമസഭയിലെ ഇപ്പോഴത്തെ ഭൂരിപക്ഷം നോക്കിയാല്‍ രണ്ട് പേരെ തിരഞ്ഞെടുത്ത് അയക്കാന്‍ ഇടത്പക്ഷത്തിന് നിഷ്പ്രയാസം കഴിയും.
ഒരുസീറ്റിന് വേണ്ടി സിപിഐ വിലപേശും. സിപിഎമ്മിന് അര്‍ഹതപ്പെട്ട സീറ്റില്‍ മമ്മൂട്ടിയുടെ പേര് അടുത്ത സുഹൃത്ത്കൂടിയായ മുഖ്യമന്ത്രി പിണറായി നിര്‍ദ്ദേശിച്ചാല്‍ അതിന് ബദല്‍പേര് ഉയരാനുള്ള സാധ്യത വിദൂരമാണ്. ലോക്‌സഭയിലും രാജ്യസഭയിലും സിപിഎം അംഗങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ രാഷ്ട്രീയരംഗത്തുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിക്ക് മുന്നിലുള്ള സാധ്യത അടയുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള ഘടകത്തിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം നിരാകരിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് എളുപ്പം കഴിയുകയുമില്ല.