പുതിയ തിരക്കഥക്ക് ‘അമ്മ ഭാരവാഹികൾ !.. ഇരയെ കാണാതിരുന്ന നടന്‍മാര്‍ ദിലീപിന് പിന്തുണയുമായി ജയിലില്‍

കൊച്ചി :കൊച്ചിയിൽ യുവ നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്നും താത്കാലിക പരോളില്‍ ബുധനാഴ്ച പുറത്തിറങ്ങാനിരിക്കെ സിനിമാലോകം ജയിലേക്കൊഴുകുന്നു. അതേസമയം നടന്‍മാരുടെ ഒഴുക്ക് തടയണമെന്ന ആവശ്യം ശക്തമാണ്. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നിരിക്കെ ദിലീപിന്റെ അനുചരന്‍മാരായ താരങ്ങള്‍ ജയിലില്‍ കൂടോടെയെത്തുന്നത് തിരക്കഥയുടെ ഭാഗമാണെന്നും പറയുന്നു. ഇവരാരും തന്നെ ഇരയെ കാണാന്‍ പോയില്ല എന്നതും വിരോധാഭാസമാണ്. മുന്‍നിര താരവും ദിലീപിന് സിനിമയിലേക്ക് വഴിതുറക്കുന്നതില്‍ പ്രധാന പങ്കുമുളള നടന്‍ ജയറാമും മുതിര്‍ന്ന സംവിധായകരില്‍ ഒരാളായ രഞ്ജിത്തും ഇന്നും ഇന്നലെയുമായി ജയിലില്‍ എത്തിയതാണ് ഇതിലേറ്റവും ശ്രദ്ധേയവും. ദിലീപ് ജയിലിന് പുറത്തിറങ്ങും മുന്നെ മലയാള സിനിമാലോകത്ത് നിന്നും ഇനിയാരുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്നാണ് എല്ലാരും ഉറ്റുനോക്കുന്നത്. നേരത്തെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടതിന് പിന്നാലെയാണ് സിനിമാക്കാര്‍ ഒന്നിന് പുറകേ ഒന്നായി ജയിലിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ നടുക്കം രേഖപ്പെടുകത്തിയ ജയറാം അടക്കമുള്ളവര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി. ജാമ്യം കിട്ടാതെ തിരുവോണ നാളില്‍ ഉള്‍പ്പെടെ ദിലീപിന് ജയിലില്‍ കഴിയേണ്ടിവരുന്ന അവസരത്തിലാണ് സിനിമാക്കാര്‍ ആലുവ സെന്‍ട്രല്‍ ജയിലിലേക്ക് ഒഴുകിയെത്തിയത്. ദിലീപുമായുള്ള ജയറാമിന്റെ കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു. എല്ലാ ഓണക്കാലത്തും ഓണപ്പുടവ കൈമാറുകയെന്നത് തങ്ങളുടെ പതിവാണെന്ന് ദിലീപിനെ സന്ദര്‍ശിച്ചശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു.HARISREE-DILEEPഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുള്ള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത്. ജയിലിനുള്ളില്‍ ദിലീപ് സന്തോഷവാനാണോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്ല സന്തോഷവാനാണെന്നും ജയറാം പറഞ്ഞു. ജയിലില്‍ നിന്നിറങ്ങി വാഹനത്തിനുള്ളിലേക്ക് ധൃതിയില്‍ നടന്നുവരികെയാണ് ജയറാമിനെ മാധ്യമങ്ങള്‍ വളഞ്ഞത്. വേഗത്തില്‍ തന്നെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കാറില്‍ കയറി മടങ്ങുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍ ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ച് 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ നേരത്തെ തീരുമാനമെടുത്തത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ടു തന്നെ സൂപ്പര്‍ താരങ്ങളും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ജയിലിലോ, താത്കാലിക പരോളില്‍ ദിലീപ് ഒരു ദിവസത്തേക്ക് പുറത്തുവരുമ്പോഴോ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്താമെന്നുളള ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിക്കുന്നതും.

Top