ദിലീപിന് ഇനി ജയിൽവാസം ?മഞ്‌ജു വാര്യരുടെ വിസ്‌താരം പൂര്‍ത്തിയായി..

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷിയായ മഞ്‌ജു വാര്യർ പ്രോസിക്യഉഷനൊപ്പം അടിയുറച്ച് നിന്നതായി സൂചനകൾ .മഞ്ജു എന്ന സാക്ഷി കൂറുമാറിയിട്ടില്ല എന്നാണു പുറത്ത് വരുന്ന സൂചനകൾ .മഞ്ജുവിന്റെ വിസ്‌താരം പൂര്‍ത്തിയായി. മഞ്‌ജുവിന്റെ വിസ്‌താരം വൈകിട്ട്‌ ആറുവരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്‌, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്‌താരം മറ്റൊരു ദിവസത്തേക്കു മാറ്റി.കേസിലെ പതിനൊന്നാം സാക്ഷിയാണ്‌ മഞ്‌ജു വാര്യര്‍. ഇന്നലെ വിസ്‌താരം നടക്കുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.അടച്ചിട്ട മുറിയിൽ ആയിരുന്നു വിസ്താരം എങ്കിലും ദിലീപിനെതിരായി മഞ്ജു അതിശക്തമായ തെളിവുകൾ നൽകി എന്നാണു സൂചനകൾ .കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍.

കേസില്‍ ദിലീപ് പ്രതിയാകുന്നതിനു മുന്‍പ് തന്നെ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറ‍ഞ്ഞത് മഞ്ജു വാര്യരായിരുന്നു. പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായി മഞ്ജുവിനെ ചേർക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരായ സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ഗായിക റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


2017 ഫെബ്രുവരി 17നമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ സംഭവത്തില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് നടന്‍ ദിലീപിന് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നത്. അതേ വര്‍ഷം ജൂലൈ 10ന് ദിലീപ് അറസ്റ്റിലായിരുന്നു. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നോ? സാമ്പത്തിക ഇടപാട് നടന്നിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് നേരത്തെ പോലീസ് മഞ്ജുവില്‍ നിന്ന് ചോദിച്ചറിഞ്ഞത്. മഞ്ജുവിന്റെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.

2015ല്‍ നിറകണ്ണുകളോടെ നടി മഞ്ജുവാര്യര്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ദൃശ്യം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നടന്‍ ദിലീപുമായുള്ള വിവാഹ മോചന വേളയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തേക്ക് വരുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആരോടും സംസാരിക്കാതെ മഞ്ജു വാഹനത്തില്‍ കയറി. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മഞ്ജുവാര്യര്‍ വീണ്ടും ഇതേ കോടതിയില്‍ എത്തുകയാണ്. കേരളക്കര ഞെട്ടലോടെ കേട്ട നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷി പറയാന്‍. രണ്ടു സംഭവങ്ങളിലും ഒരു ഭാഗത്ത് ദിലീപ് ഉണ്ട് എന്നത് യാദൃശ്ചിതമാകാം.

2015 ജനുവരി 31നാണ് അവസാനമായി മഞ്ജുവാര്യര്‍ എറണാകുളത്തെ ഈ കോടതിയിലെത്തിയത്. അന്ന് കുടുംബ കോടതി സമുച്ചയമായിരുന്നു ഇത്. ദിലീപുമായുള്ള വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് വരുമ്പോള്‍ മഞ്ജുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.കലൂരിലെ കുടുംബ കോടതി പിന്നീട് മഹാരാജാസിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ കലൂരിലെ കുടുംബ കോടതി സമുച്ചയം സിബിഐ പ്രത്യേക കോടതിയായി മാറി. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടക്കുന്നതും ഇതേ കോടതിയിലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവം ക്രിമിനല്‍ കേസാണ്. അതുകൊണ്ടുതന്നെ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്. എന്നാല്‍ ഇരയായ നടിയുടെ സ്വകാര്യത പരിഗണിച്ച് വിചാരണ വനിതാ ജഡ്ജിക്ക് മുമ്പില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നടിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് വനിതാ ജഡ്ജിക്ക് മുമ്പില്‍ വിചാരണ എത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരാണ്. കലൂരില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മഞ്ജു ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിലുള്ള വിശദീകരണം പോലീസ് മഞ്ജുവാര്യരില്‍ നിന്ന് നേരത്തെ തേടിയിരുന്നു.മഞ്ജുവിന്റെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.ആക്രമണത്തിന് ഇരയായ നടിയെ ആണ് ആദ്യം വിസ്തരിച്ചത്. പിന്നീട് നടന്‍ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. കൂടാതെ നടി രമ്യ നമ്പീശനെയും വിസ്തരിച്ചു. കേസില്‍ പത്ത് പ്രതികളാണുള്ളത്. 300 സാക്ഷികളും. ആദ്യം 135 സാക്ഷികളെയാണ് വിസ്തരിക്കുക. പ്രോസിക്യൂഷന്റെ വിസ്താരത്തിന് ശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും.

Top