കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈമാസം 29ന് തുടങ്ങാന്‍ ധാരണയും ആയി .വിചാരണ കോടതിയില്‍ ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഹാജരായി. പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു. വിചാരണ ഈ മാസം 29 ന് ആരംഭിക്കും. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.നടിയെ അക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പടെ പത്ത് പ്രതികളാണ് കേസിൽ ഉള്ളത്. അതേസമയം പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപെട്ട് നൽകിയ ഹർജി തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും.
ഈ പശ്ചാത്തലത്തില്‍ ജൂണില്‍ വിധി വന്നേക്കുമെന്നാണ് കരുതുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ പലവട്ടം നിര്‍ദേശിച്ചിട്ടും ദിലീപ് ഹാജരായിരുന്നില്ല. ഇതിലുള്ള അതൃപ്തി കോടതി കഴിഞ്ഞാഴ്ച പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിയാണ് ഇന്ന് കോടതിയില്‍ നടന്നത്. സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട സമയ ക്രമം വരുംദിവസങ്ങളില്‍ കോടതി തീരുമാനിക്കും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയാണ് ചെയ്തത്. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ദിലീപ് ഹൈക്കോടതിയെ സമീപിച്ചാല്‍ ഒരു പക്ഷേ വിചാരണ വൈകിയേക്കും. എന്നാല്‍ അപ്പീല്‍ ഹര്‍ജികളില്‍ തീരുമാനമാകുംവരെ കാത്തിരുന്നാല്‍ സുപ്രീംകോടതി നല്‍കിയ ആറ് മാസം കാലാവധി എന്നത് പാലിക്കാന്‍ സാധിച്ചേക്കില്ല. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി കാറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ദേശീയശ്രദ്ധയാകര്‍ഷിച്ചത്.