നടിയെ ആക്രമിച്ച കേസ് : കുരുക്ക് മുറുകുന്നു !നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്യും .ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും.ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ മാസം 29 ന് ശേഷമാണ് ദിലീപ് നാട്ടിലെത്തുക. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട കേസിലേക്ക് നടന്‍ മമ്മൂട്ടിയെക്കൂടി വലിച്ചിഴയ്ക്കരുതെന്ന് ദിലീപ്. മമ്മൂക്കെയ കണ്ടിട്ട് തന്നെ കൂറേ നാളായെന്നും ആ മനുഷ്യന്റെ തലയിലേക്ക് വെറുതെ ഓരോന്ന് എടുത്തിടരുതെന്നും ആ പാവത്തിനെ വെറുതെ വിടണമെന്നും ദീലിപ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.Dileep pulser -letterനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിന്നും താങ്കള്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയെ കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചതിന് പിന്നാലെയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദീലിപ്.ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയ്ക്ക് ഒരു സത്യാവസ്ഥയില്ലെന്നും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയാണ് ഓണ്‍ലൈനുകളുടെ വാര്‍ത്തയെന്നും ദിലീപ് പറയുന്നു.തന്നെ ഇപ്പോള്‍ ടാര്‍ജറ്റ് ചെയ്യുന്നവരുടെ പിന്നില്‍ മഞ്ജുവാര്യരാണോ എന്ന് അറിയില്ലെന്നും അത് ഓണ്‍ലൈന്‍ മീഡിയക്കാരോട് തന്നെ ചോദിക്കണമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് മനസിലാവുന്നില്ലെന്നും ദിലീപ് പറയുന്നു. ഓരോ ആള്‍ക്കാര്‍ ഓരോന്നും വാര്‍ത്തയാക്കുന്നു. തനിക്ക് അയച്ചെന്ന് പറുന്ന കത്ത് ഞാനാണ് പൊലീസിന് കൊടുത്തത്. പക്ഷേ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നു.എനിക്ക് വന്ന കത്ത് കാക്കനാട്ടെ ജയിലില്‍ നിന്ന് വന്നതാണോ എന്ന് അറയില്ല. അതുകൊണ്ടാണ് പൊലീസിന് കൊടുത്തത്. സീല്‍ ഒരുപക്ഷേ പുറത്ത് നിന്ന് ഉണ്ടാക്കിയതാവാമെന്നും ദിലീപ് പറയുന്നു.
അതേസമയം ദിലീപിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്നതിനായി ഫോണിൽ വിളിച്ചത് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്നെയെന്ന് പൊലീസ്. ജയിലിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റേതെന്ന പേരിൽ ഈ സംഭാഷണം ഇന്നു രാവിലെ പുറത്തായിരുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനിയുടെ സഹതടവുകാരനായ വിഷ്ണു വിളിച്ചതിന്റെ ശബ്ദരേഖയെന്ന പേരിലാണ് റെക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവന്നത്. എന്നാൽ, ഈ ഫോൺവിളിക്കു പിന്നിൽ പൾസർ സുനി തന്നെയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. കാക്കനാട് ജയിലിൽ നിന്നാണ് സുനി അപ്പുണ്ണിയെ വിളിച്ചതെന്നാണ് വിവരം.nadhirshah-to-direct-dileep

അതേസമയം, ജയിലിലായിരുന്ന കാലത്ത് പൾസർ സുനി ദിലീപിന്റെ മാനേജരെ വിളിച്ചത്, ജയിലിൽ സുനിക്കു ലഭിച്ചിരുന്ന സമ്പൂർണ സ്വാതന്ത്ര്യത്തിന്റെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്റെ സംഭാഷണം റെക്കോർഡ് ചെയ്യാനും ഇയാൾ ദിലീപിന്റെ മാനേജരെ വെല്ലുവിളിക്കുന്നുണ്ട്. അതിനിടെ, ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജയിലിൽ നിന്നാണ് വിളിക്കുന്നതെന്ന് പൾസർ സുനി സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ദിലീപിനായി എഴുതിയ കത്ത് വായിക്കണമെന്ന ആവശ്യവും ഇയാൾ സംഭാഷണമധ്യേ അപ്പുണ്ണിക്കു മുന്നിൽ വയ്ക്കുന്നുണ്ട്. ഇനി ബുധനാഴ്ചയെ വിളിക്കാൻ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേൾക്കാൻ തയാറാകണമെന്നും ഇയാൾ അപ്പുണ്ണിയോട് പറയുന്നു. എന്നാൽ, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്. ദിലീപിനായി എഴുതിയ കത്ത് വാങ്ങാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണ് അപ്പുണ്ണിയുടെ മറുപടി. ഇഷ്ടമുള്ളത് ചെയ്തോളാനും പൊലീസിൽ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.

അതേസമയം, വിഷ്ണുവിനെ നേരിൽ കണ്ടിട്ടില്ലെന്നാണ് നാദിർഷായുടെ പ്രതികരണം. അപ്പുണ്ണിയോടും നാദിർഷായോടും വിഷ്ണുവെന്ന പേരിൽ ഇയാൾ പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്ത് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നൽകിയിരുന്നു.അതേസമയം, പൾസർ സുനി എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് ദിലീപിനെത്തിച്ചത് ജയിലിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവാണ്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ വൻതുക വാഗ്ദാനം ലഭിച്ചതായാണ് സംഭാഷണത്തിലെ വെളിപ്പെടുത്തൽ. അപ്പുണ്ണിയെ കൂടാതെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായേയും ഇതേ കാര്യവുമായി ബന്ധപ്പെട്ട് സുനി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

 

 

Top