ജാമ്യം കുറുക്കുവഴിയിൽ നേടാൻ നീക്കം !..സുനിൽ തോമസിന്റെ ബഞ്ചു മാറിയാൽ തെളിവുകൾ ഇല്ലാതാകുമോ ?കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്യും.

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവനെ അടുത്തദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും. കാവ്യക്കെതിരായ ചില നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കാവ്യയെ അറസ്റ്റ് ചെയ്യുവാനും സാധ്യതയുണ്ട്. ദിലീപിനെ വെളിയിലിറക്കാന്‍ വലിയ അണിയറ നീക്കങ്ങളാണ് നടക്കുന്നത്. ഇനി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ ജഡ്ജി സുനില്‍ തോമസിന്റെ ബഞ്ചില്‍ നിന്ന് മാറ്റി മറ്റൊരു ജഡ്ജിയെ കൊണ്ട് പരിഗണിക്കുവാന്‍ പറ്റുമോ എന്നാണ് ദിലിപ് അനുകൂലികളുടെ ശ്രമം അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്‍പ് ഇത് നടപ്പിലാക്കുവാനാണ് ശ്രമിക്കുന്നത്. ദിലീപ് ജയിലിലാണെങ്കിലും മലയാള സിനിമാലോകം ഇപ്പോഴും ദിലീപിന്റെ കൈവെള്ളയില്‍ തന്നെയാണെന്ന സൂചനയാണ് ദിലീപിനെ കാണുവാന്‍ ജയിലില്‍ എത്തുന്ന താരങ്ങളുടെ നിര സൂചിപ്പിക്കുന്നത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജയിലില്‍ എത്തിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും വിവാദങ്ങളെ ഭയന്ന് അവര്‍ മാറിനില്‍ക്കുകയാണ്.മലയാളം സിനിമാലോകം മൊത്തത്തിൽ അരയും തലയും മുറുക്കി ദിലീപിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ചില കൃത്യമായ കണക്കുകൂട്ടലുകളും ഉണ്ടെന്നാണ് അറിയുന്നത്.

പീഡന കേസിൽ അകത്തായി റിമാൻഡ് തടവുകാരായി ജയിലിൽ കഴിയുന്ന നിരവധി പേരുണ്ട് കേരളത്തിൽ. എന്നാൽ, ഇവരിൽ പലരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു പോലുമില്ല. ഇതൊക്കെയാണ് സംസ്ഥാനത്തെ സാഹചര്യമെങ്കിലും ആളും അർത്ഥവുമുള്ള നടൻ ദിലീപിനെ പുറത്തിറക്കാൻ വേണ്ടി രണ്ട് തവണയാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. അതും ചുരുങ്ങിയ കാലയളവിൽ തന്നെ. ഇപ്പോൾ മൂന്നാമതും ഹൈക്കോടതിയെ ജാമ്യത്തിനാായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.കെട്ടിക്കിടക്കുന്ന പീഡനക്കേസിൽ പലരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു പോലുമില്ലാത്ത അവസരത്തിൽ ദിലീപിനായി കൂടെ കൂടെ തിടുക്കത്തിൽ ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിൽ ദുരൂഹതയുണ്ട് എന്നും ആരോപണം ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ്,അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്ത് ദിലീപ് ജയിലിലേക്ക് മടങ്ങി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് 57 ദിവസത്തിന് ശേഷം ജയിലിന് പുറത്തിറങ്ങിയത്. 8.10ഓടെ വീട്ടിലെത്തിയ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്തു. രണ്ട് മണിക്കൂറത്തേക്കാണ് ദിലീപിന് മജിസ്‌ട്രേട്ട് കോടതി അനുവദിച്ചത്. രാവിലെ കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ദിലീപിനെ ആലുവ സബ് ജയിൽ അധികൃതർ കൈമാറി. സുരക്ഷക്ക് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിലുണ്ടായിരുന്നു. ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് ജയിലില്‍ നിന്ന് ദിലീപിന്റെ വീട്ടിലേക്കുള്ളത്. അകമ്പടി വാഹനങ്ങളോടെ ആലുവയിലെ വീട്ടിലെത്തിയത്. വീടിന്റെ പൂമുഖത്ത് ബന്ധുക്കള്‍ ദിലീപിനെ സ്വീകരിച്ച് വീടിനകത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു. സഹോദരനും സഹോദരിക്കുമൊപ്പമാണ് ചടങ്ങുകള്‍ നടത്തിയത്.ദിലീപിന്റെ ആരാധകരാരും തന്നെ ഇവിടേക്ക് എത്തിയിട്ടില്ല. ജയിലിന്റെ പരിസരത്തോ വീടിന്റെ പരിസരത്തോ ഒന്നും തന്നെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിയിട്ടില്ല.ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്. ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്.ഇത്രനാളും ദിലീപുമായി അകലം പാലിച്ചിരുന്ന സിനിമാക്കാര്‍ കൂട്ടമായി ജയിലിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് കൊണ്ടിരിക്കുകയാണ്. ദിലീപിനെ കാണാനെത്തുന്നവരെ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്.

Top