ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ മരുമകളാകാന്‍ ഐശ്വര്യ റായിക്ക് സാധിച്ചത് ഒരു ഭാഗ്യമാണ്. അദ്ദേഹത്തോടുള്ള ബഹുമാനം എന്നും ഐശ്വര്യ കാണിക്കാറുമുണ്ട്. ഭര്‍ത്താവിന്റെ പിതാവെന്ന നിലയിലല്ല സ്വന്തം അച്ഛനെ പോലെയാണ് അമിതാഭ് ബച്ചന്‍ ആഷിനോട് പെരുമാറുന്നത്. ഇതിനിടയിലാണ് ഐശ്വര്യയുടെ മോശം രംഗങ്ങള്‍ അമിതാഭ് ബച്ചന്‍ കണ്ടത്.
കരണ്‍ ജോഹറിന്റെ ‘എയ് ദില്‍ ഹൈ മുഷ്‌കില്‍’ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബി രംഗത്തെത്തിയിരിക്കുകയാണ്. നായകന്‍ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള മരുമകള്‍ ഐശ്വര്യ റായിയുടെ കിടപ്പറ രംഗങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് അമിതാഭ് ബച്ചന്‍ ഇത്തരമൊരു ആവശ്യവുമായി സംവിധായകനെ സമീപിച്ചത്.
ചിത്രത്തിലെ കിടപ്പറ രംഗങ്ങളിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കണമെന്നാണ് ബച്ചന്‍ കരണ്‍ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐശ്വര്യ സിനിമയില്‍ അഭിനയിക്കുന്നതില്‍ അമിതാഭിന് എതിര്‍പ്പില്ലെങ്കിലും ചില ഗ്ലാമര്‍ രംഗങ്ങള്‍ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് ബി ടൗണ്‍ സംസാരം.
അതേസമയം, ഐശ്വര്യയുടെ സിനിമകളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുടുംബങ്ങളുടെ ഇടപെടല്‍ ഉണ്ടാവാറില്ലെന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.
ഫവദ് ഖാനും അനുഷ്‌കാ ശര്‍മയും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്തംബര്‍ ഒന്‍പതിന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും. ചിത്രം ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും.