തമിഴ് സംവിധായകര്‍ക്കെതിരെ നടി ആനന്ദി രംഗത്ത്. ശരീരപ്രദര്‍ശനമാണ് ഇപ്പോള്‍ ഏറ്റവും പ്രധാനമായി വേണ്ടത്. പല സംവിധായകരും ശരീരപ്രദര്‍ശനത്തിനുവേണ്ടി നിര്‍ബന്ധിച്ചെന്ന് താരം പറയുന്നു. തമിഴിലും തെലുങ്കിലും ആനന്ദി അഭിനയിച്ചിട്ടുണ്ട്.
ജി വി പ്രകാശ് നായകനാകുന്ന ആനന്ദിയുടെ ചിത്രം എനക്ക് ഇന്നൊരു പേര്‍ ഇരുക്ക് എന്ന ചിത്രം റിലീസാകാനിരിക്കേയാണ് വിമര്‍ശനം. തമിഴില്‍ നിരവധി സംവിധായകരുടെ അടുത്തുനിന്നു ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. പലരും അല്‍പവസ്ത്രമണിഞ്ഞ് അഭിനയിക്കാന്‍ നിര്‍ബന്ധിക്കുന്നു. തനിക്ക് അതിനു താല്‍പര്യമില്ല. ഗ്ലാമര്‍ വേഷങ്ങള്‍ തനിക്കു ചേരില്ല. അതിനാല്‍ അത്തരം വേഷങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. ടു പീസ് സീനുകളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് തന്നെ സമീപിക്കുന്ന സംവിധായകരോടു പറയാറുണ്ടെന്നും ആനന്ദി പറഞ്ഞു.
പലപ്പോഴും സെറ്റിലെത്തുമ്പോഴാണ് ശരീരം പ്രദര്‍ശിപ്പിക്കേണ്ട സീനുകളുണ്ടെന്നു വ്യക്തമാവുക. ആദ്യം കാണിക്കുന്ന തിരക്കഥയില്‍ അതൊന്നും ഉണ്ടാകില്ല. ഇത്തരത്തില്‍ ആദിക് രവിചന്ദ്രന്‍ എന്ന സംവിധായകന്‍ തന്നെ കബളപ്പിച്ചിട്ടുണ്ട്. തമിഴില്‍നിന്ന് നിരവധി ഓഫറുകളാണു വരുന്നതെന്നും ആനന്ദി പറഞ്ഞു.