ബോളിവുഡ് സുന്ദരി പ്രീതി സിന്റയുടെ വിവാഹസത്കാരം പൊടിപൊടിച്ചു; ചിത്രങ്ങള്‍ കാണാം

preeti

ബോളിവുഡ് ചലച്ചിത്ര ലോകം കഴിഞ്ഞ ദിവസം ഒരു സുപ്രധാന സുദിനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ബോളിവുഡ് ക്യൂട്ട് സുന്ദരി പ്രീതി സിന്റയുടെ മാംഗല്ല്യമായിരുന്നു അത്. എന്നാല്‍, വിവാഹ ചടങ്ങിനേക്കാള്‍ വിവാഹസത്കാരമായിരുന്നു ഗംഭീരമായിരുന്നത്. താര സമ്പന്നമായിരുന്നു ചടങ്ങ്.

ബോളിവുഡ് താരങ്ങളെല്ലാം പങ്കു ചേര്‍ന്ന ഒരു വിവാഹസത്കാരമായിരുന്നു നടന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ജൂഹി ചൗള, മാധുരി ദീക്ഷിത്, അഭിഷേക് ബച്ചന്‍, ദിയ മിശ്ര, സുസ്മിത സെന്‍, മാധവന്‍, ഷാഹിദ് കപൂര്‍, ക്രിക്കറ്റ് താരം യുവരാജ് സിംഗ്, ടെന്നീസ് താരം മഹേഷ് ഭൂപതി എന്നിവരും മനീഷ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, ഫറാ ഖാന്‍ എന്നീ പ്രമുഖരും പങ്കെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pic-3

നടന്‍ സല്‍മാന്‍ ഖാന്റേയും കാമുകി ലൂലിയ വാന്തറിന്റേയും സാന്നിദ്ധ്യമായിരുന്നു ശ്രദ്ധേയം. ഇരുവരും ആദ്യമായാണ് ഒരു പൊതുചടങ്ങില്‍ ഒന്നിച്ചെത്തുന്നത്. യുവരാജും പ്രതിശ്രുതവധു ഹസല്‍ കീച്ചും സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

അമേരിക്കയില്‍ ബിസിനസുകാരനായ ജീന്‍ ഗോഡ്നോഫുമായുള്ള പ്രീതിയുടെ വിവാഹം കഴിഞ്ഞ ഫെബ്രുവരി 28-നായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് യുഎസില്‍ വെച്ചു നടന്ന വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്.

pic-5

Top