നീണ്ട ഇടവേളക്ക് ശേഷം ഷക്കീല വീണ്ടും നായികയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തകര്‍ന്നടിഞ്ഞ മലയാള സിനിമയെ കൈപിടിച്ചുയര്‍ത്താനെത്തിയ നടി ഷക്കീല വീണ്ടും നായികയായി എത്തുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് ഷക്കീല അഭിനയ രംഗത്തേയ്ക്ക മടങ്ങി എത്തുന്നത്. ശീലാവതി വാട്ട് ദ ഫക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷക്കീല മടങ്ങി വരവ് നടത്തുന്നത്.

ഈ തെലുങ്ക് ചിത്രത്തിന് അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Shakeela's Seelavathi First Look Launch Stills

സായ്റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ഷക്കീല ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ് അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രകഥാപാത്രമായി വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്.

Top