ആ നടനെയാണ് ഏറെ ഇഷ്ടം!അടുത്തജന്‍മത്തില്‍ നടന്റെ ഭാര്യയായി ജനിക്കണം

ചെന്നൈ :ആ നടനെയാണ് ഏറെ ഇഷ്ടം!അടുത്തജന്‍മത്തില്‍ നടന്റെ ഭാര്യയായി എങ്കിലും ജനിക്കണം എന്നതാണ് ആഗ്രഹം .ഈ നടന്റെ നായികയായില്ലെങ്കില്‍ നായകന്റെ അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാന്‍ കടുത്ത മോഹം എന്നും പ്രശദ്ധ നടി അനുശ്രീ .താന്‍ തമിഴില്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായ സൂര്യയോടൊപ്പം അഭിനയിക്കാനാണ് താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് നടി അനുശ്രീ. നായികയായില്ലെങ്കില്‍ നായകന്‍റെ അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാനാണ് മോഹമെന്ന് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സൂര്യയുടെ കടുത്ത ആരാധികയായ താരം സൂര്യയുടെ സിങ്കം റിലീസിന് ഇടയില്‍ തിയറ്ററിനു മുന്നില്‍ വെച്ച താരത്തിന്‍റെ ഫ്ലക്സിനോടൊപ്പം താന്‍ ഫോട്ടോ എടുത്തിരുന്നുവെന്നും അനുശ്രീ പറഞ്ഞു.അടുത്ത ജന്‍മത്തില്‍ ജ്യോതികയായി ജനിക്കാനാണ് ആഗ്രഹമെന്നും അനുശ്രീ പറയുന്നു.

സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയേയും അനുശ്രീ ഏറെ ഇഷ്ടപ്പെടുന്നു. സൂര്യയുടെ നായികയായി തമിഴില്‍ അരങ്ങേറാനാണ് ആഗ്രഹിക്കുന്നത്. അടുത്തയിടെ ഒരു അവാര്‍ഡ് നിശയ്ക്കിടെ സൂര്യയെ നേരിട്ടു കണ്ടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ ഏതെങ്കിലും സിനിമ കണ്ടിട്ട് ആരാ ഈ കുട്ടി എന്നു സൂര്യ ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ട്. പ്രിയ താരത്തെ നേരിട്ട് കാണുമ്പോള്‍ കൊടുക്കാനായി ഒരു സമ്മാനം തയാറാക്കുകയാണെന്നും സര്‍പ്രൈസ് ആയതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അനുശ്രീ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top