നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നല്‍കാന്‍ കോടതി തയ്യാറാകുമോ

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടാകും. കേസില്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് കോടതിയില്‍ വിശദമായ വാദം നടക്കും.

ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസ് നിലപാട്. ആലുവ കോടതിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ തുടങ്ങവെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം പക്ഷേ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Top