ദിലീപിന്റെ സഹോദരനെ പൊലീസ് ചോദ്യം ചെയ്യുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ നടപടി കടുപ്പിക്കാന്‍ പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ നടന്റെ സഹോദരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിനെ പോലീസ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.

ഇതിനു പിന്നാലെയാണ് അനൂപിനെയും ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചു വരുത്തുകയായിരുന്നു. രണ്ടേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

എസ് പി സുദര്‍ശനന്‍. സി ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന വാദം ദിലീപ് ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു ദിലീപിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് സൂചന.

Top