കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപണമാണ് നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. എന്നാല്‍ കോടതി മാറ്റം അനുവദിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നു പറഞ്ഞാണ് ഹര്‍ജി തള്ളിയത്.
ക്രോസ് വിസ്താരത്തില്‍ നടിയെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ കോടതി തടഞ്ഞില്ലെന്നായിരുന്നു പ്രധാന പരാതി. എന്നാല്‍, അപ്പോള്‍ പരാതി പറയാതെ അതിന്റെ പേരില്‍ കോടതിമാറ്റം ആവശ്യപ്പെടുന്നതു പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. സാക്ഷികളെ ബുദ്ധിമുട്ടിച്ചെന്ന ആരോപണത്തിനു മതിയായ വസ്തുതകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
കോടതിയിലെ കുഴപ്പങ്ങള്‍ കേസിന്റെ വിാചരണയെയും ബാധിച്ചിരുന്നു. വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഒരാഴ്ച കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. വിധി പഠിച്ച് തുടര്‍നടപടി സ്വീകരിക്കാനാണു സമയം തേടിയത്. കോടതിയും പ്രോസിക്യൂട്ടറും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുറ്റക്കാര്‍ രക്ഷപ്പെടാനോ നിരപരാധി ശിക്ഷിക്കപ്പെടാനോ കാരണമാകുമെന്നു കോടതി ഓര്‍മപ്പെടുത്തി. കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ കോടതിയും പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും പ്രവര്‍ത്തിക്കുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.