നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഹെക്കോടതിയിലെ ഡിജിപി ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അങ്കമാലി കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ജാമ്യം റദ്ദാക്കാന്‍ മതിയായവയാണെന്നാണ് പൊലീസിന്റെ അുമാനം.
കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നു കാട്ടിയാണ് നടൻ ദിലീപ് കോടതിയിൽ ഹർജി നൽകിയത്. കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും നടൻ ആവശ്യപ്പെട്ടു.
എന്നാൽ ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെ പരാമർശിച്ച് ദിലീപ് നിരത്തിയ വാദത്തെയാണ് പ്രോസിക്യൂഷൻ എതിർക്കുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങൾ ദിലീപ് കോടതിയിൽനിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും അത്തരം സൂക്ഷ്മ ശബ്ദങ്ങൾ മനസിലാക്കാൻ അത്യാധുനിക ലാബിന്റെ സേവനം ആവശ്യമാണെന്നും പ്രോസിക്യൂഷൻ സത്യവാങ്മൂലത്തിൽ പറയുന്നു.
അടുത്തിടെ ദിലീപ് നടത്തിയ വിദേശയാത്ര ഈ ശബ്ദങ്ങൾ പരിശോധിക്കാനാണോ എന്നും ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നതാണ് ഈ വാദങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.