ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായിരുന്ന മറ്റൊരു പ്രമുഖ നടന്‍ പോലീസ് വലയിൽ !

കൊച്ചി:കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കൂടാതെ പങ്കുണ്ടെന്നു പറയുന്ന പ്രമുഖ നടന്‍ പോലീസ് വലയിലായി എന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. ഇദ്ദേഹം ദിലീപിനെ പോലെ തന്നെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നത്രെ. ഈ പ്രമുഖനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു എന്നും പറയുന്നു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. ഈ വ്യക്തിക്ക് പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നാണ് സൂചന. എന്തായും കേസില്‍ അടുത്ത പ്രമുഖന്‍ കൂടി ഉടന്‍ വലയിലാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ കാവ്യാ മാധവന്‍ നല്‍കിയ മറുപടികളില്‍ പോലീസിനു സംശയം . ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ അറിയില്ലെന്ന കാവ്യയുടെ ഉറച്ച നിലപാടാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരില്‍ അതൃപ്‌തി സൃഷ്‌ടിച്ചത്‌. പള്‍സര്‍ സുനി ഓടിച്ചിരുന്ന കാറില്‍ കാവ്യ മുമ്പ്‌ യാത്ര ചെയ്‌തിട്ടുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കുന്നു. ദിലീപുമായുള്ള വിവാഹത്തിനു മുമ്പായിരുന്നു ഇതെന്നാണു പോലീസിനു ലഭിച്ച വിവരം.

സിനിമകളുടെ ലൊക്കേഷനുകളിലേക്കും അവിടെനിന്നു തിരിടെ വീട്ടിലേക്കും കാവ്യയെ പള്‍സര്‍ സുനി കാറില്‍ കൊണ്ടുപോയിട്ടുണ്ടെന്നാണു പോലീസ്‌ നിലപാട്‌. ഇതു സാധൂകരിക്കാനായി പോലീസ്‌ വിവിധ സിനിമാ ലൊക്കേഷനുകളില്‍നിന്നുള്ള ദൃശ്യങ്ങളും മറ്റും തേടുകയാണ്‌. കാവ്യയുടെ വസ്‌ത്രവ്യാപാര സ്‌ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയിട്ടുണ്ടെന്ന കാര്യവും അറിയില്ലെന്നാണ്‌ കാവ്യ പറയുന്നത്‌. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്‌ ലക്ഷ്യയില്‍ എത്തിച്ചിരുന്നുവെന്നാണ്‌ പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്‌. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു യാതൊരുവിധ ബന്ധവുമില്ലെന്നും കാവ്യ പറഞ്ഞിരുന്നു. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച “പിന്നെയും” എന്ന അടൂര്‍ ചിത്രത്തിന്റ ലൊക്കേഷനില്‍ പള്‍സര്‍ എത്തിയെന്ന വിശ്വസനീയ വിവരത്തിന്റെ തെളിവുകള്‍ക്കായി പോലീസ്‌ ശക്‌തമായ അന്വേഷണത്തിലാണ്‌. വേണ്ടിവന്നാല്‍ കാവ്യയെ ഇനിയും ചോദ്യം ചെയ്യുമെന്നും പോലീസ്‌ സൂചിപ്പിക്കുന്നു

Top