നടിയെ ആക്രമിച്ചതില്‍ മറ്റൊരു നടിക്കും പങ്ക്; സുനിക്ക് കൊട്ടേഷൻ കൊടുത്ത’മാഡ’ത്തെ അന്വേഷിച്ച്‌ പൊലീസ്;കേസില്‍ നിര്‍ണായക വഴിതിരിവ്

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിതിരിവ് ഉണ്ടായിരിക്കുന്നു .സുനിക്ക് കൊട്ടേഷൻ കൊടുത്തത് ഒരു സ്ത്രീയെന്ന വെളിപ്പെടുത്തൽ .സുനിക്ക് കൊട്ടേഷൻ കൊടുത്ത ‘മാഡ’ത്തെ അന്വേഷിച്ച്‌ പൊലീസും .പള്‍സര്‍ സുനിയെ കീഴടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇക്കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി.ഫെനി ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്‌തേക്കും. ഇദ്ദേഹം നിര്‍ണ്ണായക വിവരങ്ങള്‍ തന്നോട് പറഞ്ഞതായി നടന്‍ ദിലീപ് മൊഴി നല്‍കിത്തിന്റെ അടിസ്ഥാനത്തിലാണിത് .ഗൂഢാലോചന നടക്കുന്നതായി ഫെനി തന്നോട് പറഞ്ഞിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്തിയത്.പള്‍സര്‍ സുനി കീഴടങ്ങാന്‍ സഹായം തേടി ഫെനി ബാലകൃഷ്ണനെ സമീപിച്ചിരുന്നു വെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ കാണാന്‍ വന്നതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മനോജ് രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാമെന്ന് താന്‍ അവരെ അറിയിച്ചു. മാഡത്തിനോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ പറഞ്ഞതായും ഫെനി പറഞ്ഞു.

എന്നാല്‍ പിന്നീട് താന്‍ കാണുന്നത് സുനിയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നതാണ്. ഇക്കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിലാണ് ഫെനി വിളിച്ച കാര്യം ദിലീപ് പൊലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം ഫെനിയില്‍ നിന്ന് മൊഴിയെടുത്തേയ്ക്കും.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top