നടിക്കെതിരായ അക്രമം അന്വേഷണം സിനിമാ മേഖലയിലേയ്ക്കും; കുടിപ്പകകള്‍ നിലനില്‍ക്കുന്ന വെള്ളിത്തിരയ്ക്കും പങ്കുണ്ടാകുമോ

കൊച്ചി: വെള്ളിത്തിരയിലെത്തുക എന്നത് സിനിമ മനസ്സിലേറ്റിയ പലരുടെയും ആഗ്രഹമാണ്. ചിലര്‍ക്ക് മാത്രമാണ് ആ ഭാഗ്യം സിദ്ധിക്കുകയുള്ളൂ. അതിനാല്‍ത്തന്നെ കിട മത്സരങ്ങളുടെ ഒരു വേദി കൂടിയാണത്. ആക്രമണത്തിന് ഇരയായ നടിയ്ക്ക് തന്നെ മലയാള സിനിമയില്‍ നിന്ന് കുറച്ച് കാലം വിട്ട് നില്‍ക്കേണ്ടി വന്നതില്‍ ഇത്തരത്തിലൊരു കാരണമുണ്ടെന്നാണ് വിവരം. മലയാളത്തിലെ പ്രശസ്തനായ നടന്റെ പേരില്‍ ഇത് സംബന്ധിച്ച് ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ പ്രതികളായ രണ്ടു പേരെ ഇന്ന് പൊലീസ് പിടികൂടിയിരുന്നു. കൊടുംകുറ്റവാളികളെന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന വടിവാള്‍ സലിം കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നും ആലുവ റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനില്‍, വിജീഷ് മണികണ്ഠന്‍ എന്നിരെയാണ് ഇനിയും പിടികൂടാനുള്ളതെന്നുെ പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

അതേസമയം തന്നെ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് ഐജി ദിനേന്ദര കശ്യപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സിനിമാരംഗത്തെ കുടിപ്പക അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ദിനേശ് കശ്യപ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തട്ടികൊണ്ടു പോകലും ബ്ലാക് മെയിലിംഗുമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍ എന്നാണ് പൊലീസ് ഭാഷ്യം.

സംഭവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളുമ ഉടന്‍ വലയിലാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.അന്വേഷണം ശരിയായ നിലയില്‍ പുരോഗമിക്കുകയാണെന്ന് ഐജി ബി സന്ധ്യ പ്രതികരിച്ചു.നടിക്കെതിരായ അതിക്രമത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു.കേരളം പോലുള്ള സംസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ലെന്നായിരുന്നുവെന്നും ലളിത കുമാര മംഗലം സംഭവത്തോട് പ്രതികരിച്ചു.

Top