കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ മൊഴി എഡിജിപി ബി സന്ധ്യ സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ജൂണ്‍ 23 ന് മൊഴി രേഖപ്പെടുത്തിയത്.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പല പ്രമുഖരേയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ് സൂചനകള്‍. അതിനിടെ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത് വരിക എന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തി എന്ന് പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കും.
നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്‌ക്കെടുത്തത് ഒരു മെഗാസ്റ്റാര്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്‌ക്കെടുത്തത് ഒരു മെഗാസ്റ്റാര്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.
പൾസർ സുനി അടക്കമുള്ളവരെ പ്രതിചേർത്ത് നേരത്തേ പൊലീസ് കുറ്റപത്രം സമർപ്പച്ചിരുന്നു. പൾസർ സുനിയുടെ സഹതടവുകാരിൽ നിന്ന് ലഭിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും മൊഴിയെടുത്തത്. കുറ്റപ്പത്രം സമർപ്പിക്കപ്പെട്ട കേസിൽ അസാധാരണ സംഭവ വികാസങ്ങളുണ്ടായാൽ മാത്രമേ വീണ്ടും ഇത്തരം നടപടികളിലേക്ക് കടക്കാറുള്ളൂ. മൊഴി വീണ്ടും രേഖപ്പെടുത്തിയതോടെ കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.
നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമാണെന്നും ജയിലിലെ സെല്ലിൽ ഒപ്പം കഴിഞ്ഞ ജിൻസനോടു പ്രതി സുനിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് ജിന്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനാണ്. ഇതേത്തുടര്‍ന്നു സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
പുതിയ വെളിപ്പെടുത്തലുകൾ കേസിൽ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. നേരത്തേ നടിയും സുഹൃത്തുക്കളും ആരോപിച്ചതുപോലെ സംഭവത്തിന് പിന്നിൽ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്.ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ മൊബൈലിലും പകര്‍ത്തിയിരുന്നു. കേസില്‍ ഏഴു പ്രതികള്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന. നടിയെ ആക്രമിച്ചത് യഥാർഥത്തിൽ എന്തിനാണെന്നും ആരുടെ നിർദേശമനുസരിച്ചായിരുന്നുവെന്നും ജയിലിൽ തനിക്കൊപ്പം കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ജിൻസനോടു ഈ കേസിലെ പ്രതിയായ സുനിൽ വെളിപ്പെടുത്തിയതിന്റെ വസ്തുതകളാണു പൊലീസ് പരിശോധിക്കുന്നത്.
ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകളെല്ലാം മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഈ ഫോൺവിളികളിൽ നിന്നാണു കേസിന്റെ ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകൾ പൊലീസിനു ലഭിച്ചത്. അതേസമയം. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്നാണ് സുനിയ സഹതടവുകാരനായ ജിന്‍സിനോട് പറഞ്ഞതെന്നാണ് ഇന്ത്യാടുഡേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.