കൊച്ചി: ഞാന്‍ ഇരയല്ല, അതിജീവിത’യാണ്. ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് നടി ഭാവന. താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന.താന്‍ ഇരയല്ല, അതീജീവിതയാണെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നുമാണ് താരം വ്യക്തമാക്കുന്നത്. അഞ്ച് വർഷങ്ങള്‍ക്ക് മുമ്പ് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞ് നടി.
പ്രമുഖ മാധ്യമപ്രവർത്തകയായ ബർഖാ ദത്തിൻ്റെ മൊജോ സ്റ്റോറിയും, വി ദ വുമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കുന്ന ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലൂടെയായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍. സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനും നേരെയുണ്ടായ വിമർശനങ്ങളെക്കുറിച്ചും അതോടൊപ്പം പിന്തുണ നല്‍കിയവരെക്കുറിച്ചും ഭാവന തുറന്ന് പറയുന്നുണ്ട്.
വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ല, കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടുമാണത്.
ഭാവന പറഞ്ഞത് ‘നേരിട്ട അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു. അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു എന്നുള്‍പ്പെടെ ചിന്തിച്ച സമയമായിരുന്നു അത്. പലപ്പോഴും സ്വയം കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2018 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയില്‍ വിസ്തരിച്ചത്. അതിന്റെ അവസാന ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണെന്ന്. അങ്ങനെ അതന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.
2017ല്‍ ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു.
അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. ഇത്തരം പരാമര്‍ശങ്ങളാല്‍ പിന്നെയും എന്നെ വേദനിപ്പിച്ചു.’
തന്റെ അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടി വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ തെറ്റായ പ്രചരണങ്ങള്‍ വളയെധികം വേദനിപ്പിച്ചു. എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ് പലരും ചോദിച്ചത്. എന്റെ കുടുംബത്തേയാകെ അപകീർത്തിപ്പെടുത്താനും പലരും ശ്രമിച്ചതായും നടി വ്യക്തമാക്കുന്നു.
വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. ഞാന്‍ എന്നെതന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ 2020 ല്‍ ആരംഭിച്ചു. ആ വിചാരണയ്ക്ക് ശേഷം അതോടെയാണ് ഞാന്‍ ഇനിയും ഒരു ഇരയല്ല അതിജീവിതയാണെന്ന മനസ്സിലാക്കിയതെന്നും നടി വ്യക്തമാക്കുന്നു.
എനിക്ക് വേണ്ടി മാത്രമല്ല, എല്ലാ പെണ്‍കുട്ടികളുടേയും അഭിമാനത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നതെന്നും ബോധ്യപ്പെട്ടു. കഴിഞ്ഞ 5 വർഷത്തെ യാത്ര എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. പലരും എന്നോടൊപ്പം നിന്നും, അതേസമയം തന്നെ ചിലരവട്ടെ തനിക്കെതിരെ ചാനലുകളിലൂടെ വന്ന് സംസാരിക്കാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും അവർ വലിയൊരു പ്രചരണത്തിന് ശ്രമിച്ചു.
അത് വളരെ വേദനാജനകരമായിരുന്നു. ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡബ്‌ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂ. പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്.
പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു തന്റെ മനസമാധാനത്തിന് വേണ്ടി മാത്രമാണ് ആ അവസരങ്ങൾ താൻ നിഷേധിച്ചത്. എന്നാൽ മറ്റ് ഇൻഡസ്ട്രിയിൽ ഞാൻ വർക്ക് ചെയ്തു. ഇപ്പോൾ ഞാൻ ചില മലയാളം സിനിമയുടെ കഥകൾ കേൾക്കുന്നുണ്ട്. വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകും. എന്റെ കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ടെന്നും നടി വ്യക്തമാക്കുന്നു.