താന്‍ ഗര്‍ഭിണിയാണെന്നാരു പറഞ്ഞു; രണ്‍വീര്‍ സിങുമായുള്ള ബന്ധത്തെക്കുറിച്ച് ദീപിക തുറന്നുപറയുന്നു

deepika-ranveer-july

കുറേ നാളായി കേള്‍ക്കുന്നു ദീപിക പദുക്കോണും രണ്‍വീര്‍ സിങും തമ്മിലുള്ള പ്രണയം. അടുത്തിടെ ഇരുവരും കല്യാണം കഴിച്ചെന്നും ദീപിക ഗര്‍ഭിണിയാണെന്നും വരെ വാര്‍ത്തകള്‍ കേട്ടു. ഗോസിപ്പ് കേട്ട് സഹികെട്ട് ദീപിക ഇതിനോട് പ്രതികരിച്ചു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ദീപിക പറയുന്നത്.

താന്‍ വിവാഹം കഴിച്ചിട്ടുമില്ല, ഗര്‍ഭിണിയുമല്ല എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ദീപിക പദുക്കോണ്‍ പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ താന്‍ ഒന്നും ആലോചിക്കുന്നില്ല. ഇതിനെക്കുറിച്ച് മുന്‍കരുതലുകളുമില്ല. മറ്റൊന്നും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കാതെയായിരുന്നു ദീപികയുടെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ranveer-singh-deepika-padukone_

ദില്ലിയില്‍ നടന്ന കോച്ചര്‍ വീക്ക് 2016 ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദീപിക. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ കളക്ഷനുകളായിരുന്നു കോച്ചര്‍ വീക്കില്‍ അവതരിപ്പിച്ചത്. ദീപികയ്ക്കൊപ്പം ഫവാദ് ഖാനും ഉണ്ടായിരുന്നു.

Top