ശരീരം ഭാഗികമായി പ്രദര്‍ശിപ്പിച്ച് കുട്ടികളടക്കമുളള പാര്‍ക്കില്‍ കറങ്ങിയ ഹോളിവുഡ് നടിക്കെതിരെ പ്രതിഷേധം…  

 

 

ലോസ് ഏഞ്ചല്‍സ്: ശരീരം പകുതിയും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പാര്‍ക്കില്‍ കറങ്ങാനിറങ്ങിയ ഹോളിവുഡ് നടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. പ്രശസ്ത ഹോളിവുഡ് നടിയായ ബ്ലാന്‍സാ ബ്ലാങ്കോയാണ് ഇത്തരത്തിലുള്ള വേഷവിധാനവുമായി ലോസ് ഏഞ്ചല്‍സിലെ ഒരു പാര്‍ക്കില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം കറങ്ങാനിറങ്ങിയത്.നടിയുടെ ഈ നീക്കത്തിനെതിരെ വന്‍ പ്രതിഷേധവും സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ നടിയുടെ വസ്ത്രധാരണ സ്വാതന്ത്രത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്.കുട്ടികളുമൊത്ത് കുടുംബാംഗങ്ങള്‍ ധാരാളാമായി എത്തുന്ന സമയത്തായിരുന്നു പാര്‍ക്കില്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് നടിയുടെ രംഗ പ്രവേശനം. മാറിടം പൂര്‍ണ്ണമായും കാണുന്ന തരത്തില്‍ വല കണക്കനെയുള്ള വസ്ത്രം ധരിച്ചായിരുന്നു നടിയുടെ പാര്‍ക്ക് സന്ദര്‍ശനം. ചുവന്ന  ഷോര്‍ട്ടായിരുന്നു അരയ്ക്ക് കീഴ്‌പോട്ടുള്ള വേഷം.തുടര്‍ന്ന് ഇവിടെ വെച്ച് ഇത്തരത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിലും നടിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. കണ്ണില്‍ ഒരു സണ്‍ ഗ്ലാസും ധരിച്ചായിരുന്നു കിടിലം ഫോട്ടോ പോസുകള്‍. അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതിന് ഇടയിലും താരത്തിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. 36 വയസ്സുകാരിയായ ബ്ലാന്‍സായുടെ ഈ വര്‍ഷം പുറത്തിറങ്ങിയ ആറ് ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു.

Top