കാവ്യാ മാധവന്‍ നാലുമാസം ഗര്‍ഭിണി; ചോദ്യം ചെയ്യൽ മയപ്പെടുത്തി പോലീസ് !

തിരുവനന്തപുരം: നടി കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായി ഭര്‍ത്താവ് ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്നത്. കാവ്യാമാധവന്‍ അമ്മയാകാന്‍ പോകുന്നുവെന്നും നാലുമാസം ഗര്‍ഭിണിയാണെന്നുമാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതിന് കാരണവും ഇതുതന്നെയാണെന്നാണ് ലഭ്യമായ വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്.

എന്നാല്‍ കാവ്യ ഗര്‍ഭിണിയാണെന്ന വിവരം പോലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്. കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെയാണെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പോലീസ് കാര്യമായി പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് ജയിലിലാകുന്നതിനു മുന്‍പു തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന മട്ടില്‍ വാര്‍ത്ത വന്നെങ്കിലും തന്റെ ഭാര്യയുടെ വിശേഷം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്ന താരത്തിന്റെ മറുപടിയോടെ ആ വാര്‍ത്തകള്‍ നിലച്ചിരുന്നു. ദമ്പതികള്‍ അമേരിക്കന്‍ ഷോ കഴിഞ്ഞ് തിരിച്ചുവന്ന ഉടനെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, പോലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതും. അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇതിന് സ്ഥിരീകരണം നല്‍കുന്നത്.KAVYA DILEEP AND DILEEP

ആദ്യമായി അമ്മയാകുമ്പോഴുണ്ടാകുന്ന സന്തോഷം അനുഭവിക്കുമ്പോഴും ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നതിനാല്‍ മനസുനിറഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാവ്യ. ദിലീപിന്റെ അറസ്റ്റ് നടന്ന അന്നു മുതല്‍ ആലുവയില്‍ ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ തന്നെ കഴിയുകയാണ് കാവ്യ. പുറത്തുനിന്ന് ആരെയും കാണാനോ സംസാരിക്കാനോ കാവ്യ ഇതുവരെ തയാറായിട്ടില്ല.അതിനിടെ കാവ്യയുടെ കുടുംബം രണ്ടാഴ്ച മുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്‍കുടം നേര്‍ച്ച കഴിപ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന്റെ തലേദിവസമായിരുന്നു പൊന്‍കുടം നേര്‍ച്ച നടത്തിയത്. ദിലീപിനു വേണ്ടി സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പൂജകള്‍ കഴിപ്പിച്ചപ്പോഴും കാവ്യയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമ പുറത്തിറങ്ങിയ ഉടനെയാണ് ഇരുവരുടേയും വിവാഹം. തികച്ചും അപ്രതീക്ഷിതമായി വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ലൈവിലൂടെ ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ ആണ് ദിലീപ് കാവ്യയ്ക്ക് താലി ചാര്‍ത്തിയത്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി.dileep-kavya-4

അതേസമയം നടിയെ തട്ടി കൊണ്ടു പോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഗായികയും അവതാരകയുമായ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു, ഇതിനു ശേഷം ആരെ ഒക്കെ വിളിച്ചു, നടന്‍ ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പ്രധാനമായും റിമി ടോമിയോട് ചോദിച്ചത്. അതോടൊപ്പം ദിലീപുമൊത്തുള്ള വിദേശ ഷോകളുടെ വിശദാംശങ്ങളും പോലീസ് ആരാഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് കാവ്യ മാധവനെ വിളിച്ചിരുന്നു എന്നാല്‍ ദിലീപിനെ വിളിച്ചിട്ടില്ലെന്ന് റിമി മൊഴി നല്‍കി .ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും തന്നെയില്ലെന്നും എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയേനെയെന്നും റിമി അന്വേഷണ സംഘത്തോട് പറഞ്ഞു.

അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഒന്നും എന്‍ഫോഴ്സ്മെന്റ് അന്ന് കണ്ടെത്തിയിരുന്നില്ല. നികുതി അടക്കാന്‍ വീഴ്ച വരുത്തി എന്നത് മാത്രമാണ് അന്ന് പ്രശ്‌നമായത്.റിമി ടോമി നല്‍കിയ ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുള്ളതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ആ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കും. റിമി നല്‍കിയ മൊഴികളില്‍ അന്വേഷണം നടത്തിയ ശേഷം റിമിയെ വീണ്ടും ചോദ്യം ചെയ്യും.ദിലീപുമായി അകല്‍ച്ചയില്‍ ആവുന്നത് വരെ ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തിയാണ് റിമി. പിന്നീട് ആണ് അകല്‍ച്ചയുണ്ടായത്. റിമി ടോമി യോട് വിദേശത്തേക്ക് പോകരുതെന്നും അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.റിമിയെ അറസ്റ്റ് ചെയ്തേക്കും എന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഇനി അന്വേഷണം പൂര്‍ത്തീകരിക്കും വരെ ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ല എന്നഭിപ്രായം നിലവില്‍ പോലീസ് കൈക്കൊണ്ടിട്ടുണ്ട്. സംശയിക്കുന്നവരെ മുഴുവന്‍ ശക്തമായി നിരീക്ഷിക്കുകയും നല്‍കിയ മൊഴികളിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും അന്വേഷിച്ചു ഏറ്റവും ഒടുവില്‍ മാത്രം അറസ്റ്റ് എന്നതുമാണ് പോലീസ് നിലവില്‍ സ്വീകരിക്കുന്ന സമീപനം.അതേസമയം ഇപ്പോൽ റിമി പോലീസിന്റെ കസ്റ്റഡിയിൽ ആണെന്നും സൂചനയുണ്ട്.

Top