വിവാഹത്തെക്കുറിച്ച് ഒന്നും ഒളിച്ചുവെയ്ക്കാനില്ല; തന്റെ പ്രണയം നേരത്തെ തന്നെ ദിലീപിനോട് പറഞ്ഞിരുന്നുവെന്ന് കാവ്യാ മാധവന്‍

dileep

ദിലീപും കാവ്യാമാധവനും വിവാഹം ചെയ്യുമോ? കാവ്യാ മാധവന്‍ തന്നെ ഇതിനുള്ള ഉത്തരം പറയും. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ദീലിപിനോട് പറഞ്ഞിരുന്നുവെന്നും കാവ്യ പറയുന്നു.

കഥയിങ്ങനെ- വീടിനടുത്തുള്ള ഒരു ചേച്ചി കാവ്യയോട് എന്നും ഒരു ചെറുപ്പക്കാരനെക്കുറിച്ച് പറയുമായിരുന്നു. കാവ്യ ഒരിക്കലും അയാളെ കണ്ടിട്ടില്ല. എന്നാല്‍ അയാള്‍ എന്നു കാവ്യയെ കാണും. താരത്തിന്റെ ഒരു സിനിമ പോലും വിടാതെ അയാള്‍ കാണുമായിരുന്നത്രേ. സ്ഥിരമായി ചേച്ചിയുടെ ഈ പറച്ചില്‍ കേട്ടപ്പോള്‍ കാവ്യയ്ക്ക് ആ ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാണാമറയത്തുള്ള കാമുകനെ കാണണമെന്ന് കാവ്യ ഒരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ കാവ്യയുടെ ഹൃദയം തകര്‍ത്തുകൊണ്ട് ചേച്ചി ആ സത്യം തുറന്നു പറഞ്ഞു. ആ ചെറുപ്പക്കാരന്‍ രണ്ട് ദിവസം മുമ്പ് അസുഖം വന്ന് മരിച്ചുപോയി എന്ന്. സംഭവം ദിലീപിനോട് പറഞ്ഞപ്പോള്‍ കാവ്യയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു.

ദിലീപേട്ടനുമായുള്ള ഗോസിപ്പുകള്‍ കേട്ട് ശരിക്കും വിഷമിക്കുന്ന തന്റെ വീട്ടുകാരാണെന്നും കാവ്യ പറയുന്നു. ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞ് അവര്‍ മടുത്തു. പലപ്പോഴും അച്ഛനോടും അമ്മയോടും സങ്കടം തോന്നാറുണ്ട്. വിവാഹം ആയാല്‍ എല്ലാവരെയും അറിയിക്കും. അത് ഒളിച്ചു വയ്ക്കേണ്ട ഒന്നല്ല എന്നും കാവ്യ പറയുന്നു.

Top