നടി മാതു വീണ്ടും വിവാഹിതയായി. ജോര്‍ജ് ആണ് വരന്. മാതു തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹവാര്‍ത്ത പങ്കുവെച്ചത്. ചെന്നൈയില്‍ ജനിച്ച മാതു 1999ല്‍ ഡോ. ജേക്കബ്ബുമായുള്ള ആദ്യവിവാഹ ശേഷം ന്യൂയോര്‍ക്കിലാണ് താമസിച്ചിരുന്നത്. കുടുംബജീവിതവും നൃത്തവുമൊക്കെയായി ന്യൂയോര്‍ക്കിലും സജീവമായിരുന്നു മാതു. എന്നാല്‍ ആദ്യവിവാഹജീവിതത്തിന് അധികം ദൈര്‍ഘ്യമുണ്ടായിരുന്നില്ല.12 വയസുകാരിയായ ജെയ്മി, 9 വയസുകാരനായ ലൂക്ക് എന്നിവരാണ് ആദ്യബന്ധത്തിലെ മക്കള്‍. അമരത്തിന് ശേഷം മാതു ക്രിസ്തുമതം സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.
Tags: divya unni