സിനിമാ പ്രേമികളെ ഞെട്ടിച്ച് ദിവ്യ ഉണ്ണിയുടെ 24 ഇയര്‍ ചലഞ്ച്!! അഭിനന്ദനങ്ങളുമായി ആരാധകര്‍

സോഷ്യല്‍ മീഡിയയിലെ 10 ഇയര്‍ ചലഞ്ചിനെ വെല്ലുവിളിച്ച് ദിവ്യ ഉണ്ണി. ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ വൈറലായ ചലഞ്ചായിരുന്നു 10 ഇയര്‍ ചലഞ്ച്. ഓരോരുത്തരും തങ്ങളുടെ ഇപ്പോഴത്തെയും പത്ത് വര്‍ഷം മുമ്പത്തേയും ഫോട്ടോ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതായിരുന്നു ചലഞ്ച്.

മലയാളികളുടെ പ്രിയ താരങ്ങളില്‍ പലരും ഈ ചലഞ്ച് ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍, പത്തില്‍ ഒതുക്കാതെ കിടിലന്‍ 24 ഇയര്‍ ചലഞ്ചുമായി വന്നിരിക്കുകയായണ് മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1995-ല്‍ മോഡലിംഗ് ചെയ്തിരുന്ന സമയത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

Image may contain: 2 people, people smiling, text

രണ്ടും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നും കണ്ടെത്താനാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.. ഒന്നുകൂടി ചെറുപ്പമായിരിക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും താരത്തിന്റെ ഈ 24 ഇയര്‍ ചലഞ്ച് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Top