ഒന്‍പത് വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമിയെ കാണാനെത്തിയ ദിവ്യ ഉണ്ണി; ഫോട്ടോയും കുറിപ്പും വൈറല്‍

9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയതിനെക്കുറിച്ച് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് പുതിയ ചിത്രങ്ങളും വിശേഷവും പങ്കുവെക്കാനായി താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. അമേരിക്കയില്‍ വെച്ച് നടന്ന വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് താരത്തിനെ ജീവിസഖിയാക്കിയത്. വിവാഹത്തിന് ശേഷവും കലാജീവിതത്തില്‍ സജീവമായി തുടരുമെന്ന് താരം അറിയിച്ചിരുന്നു. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയപ്പോഴും നൃത്തത്തെ കൈവിടാതെ താരം കൂടെ കൂട്ടിയിരുന്നു. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയവും താരം തുടങ്ങിയിരുന്നു. നൃത്തത്തില്‍ സജീവമായിരുന്നുവെങ്കിലും താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമുള്ള ഫോട്ടോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Latest
Widgets Magazine