ശ്രീദേവിയുടെ സിനിമ ഞാന്‍ തറ ക്രൗഡിന്റെ കൂടെയിരുന്നാണ് കണ്ടത്; എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കി; മധുബാല

തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍നായികയായിരുന്നു മധുബാല. നീണ്ട ഇടവേളയ്ക്ക് ശേഷം സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നു. ചെറുപ്പം മുതല്‍ ശ്രീദേവിയുടെ കടുത്ത ആരാധികയാണ് താരം. ചില സിനിമകള്‍ ഒറ്റയ്ക്ക് തറ ക്രൗഡിന്റെ കൂടെയിരുന്ന് കണ്ടിട്ടുണ്ടെന്ന് മധുബാല വെളിപ്പെടുത്തി

മധുബാലയുടെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെയൊക്കെയാണെങ്കിലും നടിയാകാന്‍ എന്നെ ആരും സഹായിച്ചില്ല. ഞാന്‍ ഡോക്ടറാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ എനിക്ക് അങ്ങനെ ഒരു ആഗ്രഹമേ ഇല്ലായിരുന്നു. ശ്രീദേവിയുടെ പടങ്ങള്‍ എന്റെ ഹരമായിരുന്നു.’ഹിമ്മത് വാല’ കാണാന്‍ ഞാനൊറ്റയ്ക്ക് പോയത് എനിക്കോര്‍മയുണ്ട്. കൂടെ വരാന്‍ ആരുമുണ്ടായിരുന്നില്ല. ജൂഹുവിലെ ‘ലിഡോ’ തിയേറ്ററില്‍ 16 വയസ്സുള്ള ഞാന്‍ തറ ക്രൗഡിന്റെ കൂടെയിരുന്ന് സിനിമ കണ്ടു. ശ്രീദേവി സ്‌ക്രീനില്‍ വരുമ്പോഴൊക്കെ ആണുങ്ങള്‍ വിസിലടിച്ചു, നാണയങ്ങള്‍ സ്‌ക്രീനിലേക്ക് എറിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ഞാനീകാര്യം ശ്രീദേവിയോട് പറഞ്ഞു. അവര്‍ കണ്ണടച്ച് തലയ്ക്ക് കൈവെച്ചുകൊണ്ട് ‘അയ്യോ’ എന്ന് പറഞ്ഞു. പടംകണ്ട് വീട്ടിലെത്തി കതകടച്ച് ഞാന്‍ ഡാന്‍സും പാട്ടുമൊക്കെ അഭിനയിച്ചുനോക്കും. ഉള്ളാലെ ഞാനൊരു അഭിനേത്രിയാണ്. അഭിനയിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനൊരു ആര്‍ട്ടിസ്റ്റാണ്. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംവിധായകന്‍ അച്ഛനോട് പറഞ്ഞു, അയാള്‍ സംവിധാനം ചെയ്യുന്ന പടത്തില്‍ എന്നെ നായികയാക്കാം.അങ്ങനെ ഷൂട്ടിങ് തുടങ്ങി. പക്ഷേ, മൂന്നുദിവസം കഴിഞ്ഞപ്പോള്‍ എന്നെ പടത്തില്‍നിന്നും ഒഴിവാക്കി. കാരണമായി പറഞ്ഞത്, ‘ഈ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ല’ എന്ന്. ഞാനൊരുപാട് കരഞ്ഞു. മഹേഷ് ഭട്ടിനോട് ഞാന്‍ അന്ന് ചോദിച്ചത് എനിക്കോര്‍മയുണ്ട്. ‘എനിക്ക് അഭിനയിക്കാന്‍ പറ്റുമോ’ എന്ന്. അന്ന് അയാള്‍ തന്ന ഉത്തരം ‘അഭിനയിക്കണമെന്ന് നീ തീരുമാനിച്ചെങ്കില്‍ അത് നടന്നിരിക്കും’ എന്നാണ്. അന്ന് ഞാന്‍ കോളേജില്‍ കൂട്ടുകാരോടൊക്കെ പടം ചെയ്യുന്നു എന്നൊക്കെ വീമ്പിളക്കിയിരുന്നു. ആ അപമാനം എന്നെ നന്നായി പിടിച്ചുലച്ചു.എല്ലാ ദിവസവും ഞാന്‍ ഡയറിയില്‍ എഴുതും, ‘ഞാന്‍ നന്നായി അഭിനയിച്ച് അയാള്‍ക്ക് കാണിച്ചുകൊടുക്കും’ എന്ന്. ഞാന്‍ റോഷന്‍ തനേജയുടെ ആക്ടിങ് സ്‌കൂളില്‍ ചേര്‍ന്നു. ബോളിവുഡ് ഡാന്‍സ് പഠിച്ചു. ദൈവത്തോട് പ്രാര്‍ഥിച്ചു. ‘ഫൂല്‍ ഔര്‍ കാണ്‍ടേ’, ‘റോജ’, ‘അഴകന്‍’ ഇവയൊക്കെ ഏകദേശം ഒരേസമയത്ത് സംഭവിച്ചു. പലതവണ കണ്ടു. അപ്പോഴേക്കും എന്റെ നിരവധി പടങ്ങള്‍ സൂപ്പര്‍ഹിറ്റായി കഴിഞ്ഞിരുന്നു. എന്നെങ്കിലും അയാളെ നേരില്‍ കണ്ടാല്‍ അടുത്തുപോയി, ഞാന്‍ വലിയ ഹീറോയിന്‍ ആയത് കണ്ടോ എന്ന് ചോദിക്കണമെന്നത് എന്റെ വലിയ വാശിയായിരുന്നു. പക്ഷേ ഞാനയാളെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. അതായിരുന്നു എന്റെ വിജയം. പക്ഷേ അന്നയാള്‍ എന്നെ അപമാനിച്ചിരുന്നില്ലെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല. ആ അപമാനം സഹിക്കാതെ വന്നപ്പോഴാണ് ഞാന്‍ അഭിനയിക്കണം എന്ന് ശരിക്കു തീരുമാനിച്ചത്.

Top