വിവാഹശേഷം അടുക്കളയില്‍ ഒതുങ്ങി പോകുമെന്ന് കരുതി; പുറത്തേക്ക് പോകാന്‍പോലും തോന്നിയിട്ടില്ലെന്ന് മീര ജാസ്മിന്‍

Meera-Jasmine-husband-Anil-John-Titus

വിവാഹത്തിനുമുന്‍പ് പ്രശസ്ത നടി മീര ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് പല വാര്‍ത്തകളുമുണ്ടായിരുന്നു. പ്രണയം വരെ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിവാഹശേഷം മീര എന്ന കലാകാരിയെ കണ്ടതേയില്ല. എന്നാല്‍, താന്‍ അടുക്കളയില്‍ ഒതുങ്ങി പോയിട്ടില്ലെന്ന് പറഞ്ഞ് മീര അടുത്തിടെ തിരിച്ചുവരവ് നടത്തി. ഇതിനൊക്കെ കാരണമായത് തന്റെ ഭര്‍ത്താവാണെന്ന് മീര പറയുന്നു.

ഞാനും അനിലും സാധാ ഭാര്യ – ഭര്‍ത്താക്കന്മാരെ പോലെയല്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അനിലിന്റെ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ല. വിവാഹശേഷം അടുക്കളയില്‍ ഒതുങ്ങി, നല്ല ഭക്ഷണം കഴിച്ച് തടിച്ചുരുണ്ട് നടക്കുന്ന ഒരാളാവണം ഭാര്യ എന്ന ചിന്താഗതിയൊന്നും അനിലിന് ഇല്ല. വീട്ടില്‍ എപ്പോഴും ഇരിക്കാതെ പുറത്തേക്ക് പോകണം. മറ്റുള്ളവരുമായി സംസാരിക്കണം. ജിമ്മില്‍ പോകണം. കൃത്യമായി വ്യായാമം ചെയ്യണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്കായി അനില്‍ നിര്‍ബന്ധിച്ചു തുടങ്ങി. ആ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങില്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യക്തി എന്ന രീതിയിലും രണ്ടു പേരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും അവരുടേതായ ഇടമുണ്ട്. എപ്പോഴും കരഞ്ഞ് പിന്നാലെ നടന്ന് കാര്യം സാധിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ഞാനങ്ങനെ അല്ല. എന്റെ സിനിമകള്‍ അനില്‍ കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. ജോലിയില്‍ എപ്പോഴും തിരക്കുള്ള ആളാണ് അനില്‍. ഞാനത് തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് മീര വ്യക്തമാക്കി.

Top