നടിയും മോഡലുമായ പ്രതിഭ തിവാരിയെ നടുറോഡില്‍വെച്ച് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് പ്രതിഭയെ കയറിപിടിക്കുകയായിരുന്നു. മുംബൈയില്‍ തിരക്കേറിയ റോഡില്‍ കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.
പ്രതിഭയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റോഡരികില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്നു പ്രതിഭ. പെട്ടന്നാണ് മദ്യലഹരിയിലെത്തിയ യുവാവ് നടിയെ കയറിപിടിക്കാന്‍ ശ്രമിച്ചത്. ആക്രമിക്കാന്‍ ശ്രമിച്ചതും നടി ഇയാളെ തള്ളി താഴെയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് നടി തന്നെ യുവാവിനെ തൂക്കിയെടുത്ത് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
നടുറോഡില്‍ ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നത് ഭീതജനകമാണെന്ന് പ്രതിഭ പിന്നീട് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ പരാതി പറയാന്‍ തയ്യാറല്ലെന്നതാണ് വാസ്തവമെന്നും സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും പ്രതിഭ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.