
മുംബൈ: ബോളിവുഡ് നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പല ദുരൂഹതകളും നിറഞ്ഞുനില്‍ക്കുന്നു. നടി പ്രത്യുഷ ഗര്‍ഭിണിയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ആഹത്യയ്ക്കു മുന്‍പ് താരം ഗര്‍ഭഛിദ്രം നടത്തിയതായി പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പൊലീസിനു കൈമാറി.
മുംബൈയിലെ ജെജ ആശുപത്രിയില്‍ ഗര്‍ഭപാത്രകലകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. മരണം നടക്കുന്നതിനു തൊട്ടുമുന്‍പുള്ള ഒരു മാസത്തിലാണ് പ്രത്യുഷ ഗര്‍ഭഛിദ്രത്തിന് വിധേയമായത്. തുടര്‍ന്ന് പ്രത്യുഷയ്ക്ക് അണുബാധയുണ്ടായതായും പരിശോധന റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആരില്‍ നിന്നാണ് പ്രത്യുഷ ഗര്‍ഭം ധരിച്ചതെന്നുള്ള വിവരങ്ങള്‍ മനസ്സിലാവണമെങ്കില്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണ്. കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയം തകര്‍ന്നതാണ് പ്രത്യുഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന്റെ പേരില്‍ രാഹുലിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. ആത്മഹത്യയ്ക്കു മുന്‍പ് പ്രത്യുഷ ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന റിപ്പേര്‍ട്ടുകള്‍ പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ ദുരൂഹതകളിലേക്കാണ് നീങ്ങുന്നത്.