ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാ നിരക്ക് മൂന്ന് മടങ്ങ് വർദ്ധനയെന്ന് ആഭ്യന്തര മന്ത്രാലയം

 2014 മുതൽ 2021 വരെയുള്ള കാലയളവിൽ ദിവസ വേതന തൊഴിലാളികളുടെ ആത്മഹത്യകൾ ഏകദേശം മൂന്നിരട്ടി വർധിച്ചതായി ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു. 2014 നും 2021 നും ഇടയില്‍ ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാ കണക്കുകളെ കുറിച്ച് കോണ്‍ഗ്രസ് എം പി മുഹമ്മദ് ജവാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് ആത്മഹത്യ നിരക്കില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

2008 ലാണ് ഇന്ത്യയില്‍ കാർഷിക മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിന്, അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം പാസാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സുരക്ഷിതത്വം എന്നത് ദിവസവേതനക്കാരെ സംബന്ധിച്ച് ഒരു മരീചികാണെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2014-ൽ 15,735 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തപ്പോള്‍ 2021-ൽ ഇത് 42,004 ആയി ഉയര്‍ന്നു. അതായത് 2014 ല്‍ ഇന്ത്യയില്‍ പ്രതിദിനം 43 ദിവസക്കൂലിക്കാര്‍ ആത്മഹത്യ ചെയ്തിരുന്നത് 2021 ആയപ്പോള്‍ ഇത് പ്രതിദിനം 115 എന്ന നിലയിലേക്ക് ഉയര്‍ന്നു.

2014-2021 കാലയളവിൽ ആത്മഹത്യയിൽ കുത്തനെ വർദ്ധനവുണ്ടായ അഞ്ച് സംസ്ഥാനങ്ങൾ തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവയാണ്. തമിഴ്‌നാട്ടിൽ 2014-ൽ 3,880 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തപ്പോൾ 2021-ൽ 7,673 പേർ സ്വയം ജീവിതം അവസാനിപ്പിച്ചു.

അതുപോലെ, 2014-ൽ, മഹാരാഷ്ട്രയിൽ 2,239 ദിവസവേതന തൊഴിലാളികൾ ആത്മഹത്യ ചെയ്തപ്പോള്‍ , 2021-ൽ ഇത്  5,270 ആയി ഉയർന്നു. മധ്യപ്രദേശില്‍ 2014-ൽ, 1,248 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തു, 2021-ൽ, ഇത് 4657 ആയി ഉയർന്നു. തെലങ്കാനയിൽ 2014-ൽ 1,242 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍  2021 ആയിപ്പോഴേക്കും ഈ സംഖ്യ  4,223 ആയി ഉയര്‍ന്നു.  2014-ൽ 669 ദിവസ വേതനക്കാരായിരുന്നു ഗുജറാത്തില്‍ ജീവിതം അവസാനിപ്പിച്ചത്.

എന്നാൽ 2021-ൽ അവരുടെ എണ്ണം 3,206 ആയി ഉയർന്നു. അതോടൊപ്പം ചില സംസ്ഥാനങ്ങളില്‍ ആത്മഹത്യയുടെ എണ്ണത്തില്‍ താരതമ്യേന കുറവുണ്ടായിട്ടുണ്ട്.  2014-ൽ ബിഹാറിൽ 11 ദിവസവേതന തൊഴിലാളികൾ ആത്മഹത്യ ചെയ്തു, 2021-ൽ ഈ സംഖ്യ 29 ആയി ഉയർന്നു.

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 2014-ൽ 208 ദിവസക്കൂലിക്കാർ ആത്മഹത്യ ചെയ്തു. 2021 ൽ ഇത് 482 ആയി ഉയർന്നു. സിക്കിമില്‍ 2014 ല്‍ 23 ദിവസവേദനക്കാര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021 ല്‍ അത് 22 ആയി കുറഞ്ഞു.

Top