ഭാര്യ ഒളിച്ചോടി; മനംനൊന്ത അധ്യാപകന്‍ പെണ്‍മക്കളെ കെട്ടിത്തൂക്കി ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു കൊടുത്തശേഷം ആത്മഹത്യ ചെയ്തു

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഐടിഐ അധ്യാപകന്‍ പെണ്‍മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചു കൊടുത്തശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിന് സമീപത്തെ ബെല്ലാര്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം. റിഷികാന്ത് കുടുപള്ളി(40), നാരായണി(6), കാര്‍ത്തികി(18 മാസം) എന്നിവരാണ് മരിച്ചത്. റിഷികാന്തിന്റെ ഭാര്യ പ്രഗതി ഡ്രൈവറായ ഷാനവാസ് ഖാനുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഷാനവാസിനോടൊപ്പം ഒളിച്ചോടി. സംഭവത്തെ തുടര്‍ന്ന് തന്റെ സഹോദരന്‍ ഏറെ മനോവിഷമത്തിലായിരുന്നുവെന്ന് റിഷികാന്തിന്റെ സഹോദരന്‍ ഗോപാല്‍ സി കുടുപള്ളി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടികളെ കൊന്ന് ഫോട്ടോ ഭാര്യയ്ക്ക് വാട്‌സാപ്പില്‍ അയച്ച ശേഷം റിഷികാന്ത് ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ പറയുന്നു.

Top