സോഷ്യല്‍ മീഡിയ താരം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ 

ലീന നാഗ്വാന്‍ഷിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 വയസായിരുന്നു. ഛത്തീസ്ഗഢിലെ റായ്ഗഡിലെ വീട്ടില്‍ നിന്നാണ് പൊലീസ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ചക്രധര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീന ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് ലീന നിരവധി ആരാധകരനെ സ്വന്തമാക്കിയത്. ഇതുകൂടാതെ നിരവധി സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലും ലീനയ്ക്കുണ്ട്. ലീനയുടെ മാതാവ് ടൗണില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ലീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top