സീരിയല്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൗമിതയ്ക്ക ജീവിത വിരക്തി തോന്നിയത് ജീവിതത്തില്‍ മതിയായ വിജയം ലഭിക്കാതെ പോയത്

കൊല്‍ക്കത്ത: ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ താമസ സ്ഥലത്താണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൂഗ്ലി ജില്ലയിലെ ബണ്ടേല്‍ സ്വദേശിയായ മൗമിത സാഹ സൗത്തുകൊല്‍ക്കത്തയിലെ അശോക് നഗറിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ നടിയുടെ വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. വീട്ടുടമസ്ഥന്‍ നടിയുടെ താമസസ്ഥലത്ത് എത്തി വാതിലില്‍ മുട്ടി വിളിച്ചെങ്കിലും നടി വാതില്‍ തുറന്നില്ല. പിന്നീട് രാത്രി 10 മണിയോടെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുപ്പട്ട ഉപയോഗിച്ചാണ് മൗമിത സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. സംഭവം ആത്മഹത്യയാണെന്നും, മറ്റു ദുരൂഹതകളില്ലെന്നുമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചത്. വീട്ടില്‍ നിന്ന് മൗമിതയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

സീരിയല്‍, ടെലിവിഷന്‍ രംഗത്തെ മതിയായ വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും, ഇതിനെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്നുമാണ് നടി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. സിനിമാ രംഗത്ത് തിളങ്ങാന്‍ ആഗ്രഹിച്ചിരുന്ന നടി അവസരം ലഭിക്കാത്തതില്‍ ദുഃഖിതയായിരുന്നെന്ന് സഹപ്രവര്‍ത്തരും പൊലീസിന് മൊഴി നല്‍കി.

മൗമിതയുടെ ആത്മഹത്യയില്‍ റെജന്റ് പാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളുവെന്നും അറിയിച്ചു.

Top