ബെംഗളൂരുവിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

bharathi

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിചച് നിലയിലാണ് കണ്ടെത്തിയത്. ബംഗളുരുവിലെ നാഗഷെട്ടി ഹാലിയിലാണ് ഇവരുടെ താമസം.

തിങ്കളാഴ്ച വൈകുന്നേരമാണ് 39കാരിയായ വി. ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി എഴേകാലോടെ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വീട്ടില്‍ പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ മുറി തുറന്ന നിലയിലായിരുന്നു. വിവാഹം നടക്കാത്തതിനാല്‍ ഭാരതി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ ശങ്കര്‍ സിംഗ് പറഞ്ഞു. അവര്‍ക്ക് സാമ്പത്തിക പ്രശ്നമുള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് മാസം മുമ്പാണ് ഭാരതി ഈ വാടക വീട്ടില്‍ താമസത്തിന് എത്തിയത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലക്കാരിയാണ് ഭാരതി. 2005ലാണ് ഭാരതി ബംഗളുരുവില്‍ എത്തിയത്. ബംഗളുരുവിലെ ആദ്യത്തെ ടാക്സി ഡ്രൈവര്‍ ആകുന്നതിന് മുമ്പ് നഗരത്തിലെ സംഗമ എന്ന എന്‍.ജി.ഒ സംഘടനയിലാണ് ഭാരതി പ്രവര്‍ത്തിച്ചിരുന്നത്.

Top