ഇത് എന്ത് ഭരണം ? മത്സ്യത്തൊഴിലാളി തൂങ്ങിമരിക്കാന്‍ കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും!!!!

മത്സ്യത്തൊഴിലാളിയായ സജീവന്‍ തൂങ്ങിമരിക്കാന്‍ കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും. സജീവന്‍ തന്റെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരെന്ന് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. മാല്യങ്കര കോയിക്കല്‍ സജീവനെ 57 വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ചത് കുടുംബ വഴക്കിന്റേയോ പണമിടപാടിന്റേയോ പേരിലല്ല.

ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തിട്ടാണ് സജീവന്‍ തൂങ്ങി മരിച്ചത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍.ഡി.ഒ. ഓഫീസ് വരെ ഒന്നര വര്‍ഷം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്താണ് മത്സ്യത്തൊഴിലാളിയായ സജീവന്‍ പുരയിടത്തിലെ മരക്കൊമ്പില്‍ ജീവനൊടുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top