പഴയ കത്തികള്‍ തേച്ചു മിനുക്കി ഞാന്‍ വരുന്നുണ്ട്, പിണറായിയെ കൊല്ലാന്‍: ഗള്‍ഫില്‍ നിന്ന് ബിജെപി അനുയായിയുടെ വധഭീഷണി

ദുബായ്: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന ഭീഷണിയുമായി ദുബായില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് പിണറായിയേയും ലസിതാ പാലക്കലിനെ അപമാനിച്ച നടന്‍ സാബുമോനേയും വധിക്കുമെന്ന ഭീഷണി മുഴക്കിയത്. പഴയ കത്തികള്‍ തേച്ചു മിനുക്കിയെടുത്ത് വരുമെന്നു പറഞ്ഞ ഇയാള്‍ താന്‍ പഴയ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണെന്ന് തുറന്നു സമ്മതിക്കുന്നു. കൃഷ്ണകുമാര്‍ എസ്എന്‍ കുമാര്‍ ്എന്ന പ്രൊഫൈലില്‍ നിന്നാണ് ലൈവ് വന്നത്.

പിണറായി വിജയനേയും എംഎം മണിയേയും രൂക്ഷമായ ഭാഷയിലാണ് ചീത്ത പറയുന്നത്. ഇയാള്‍ ലൈവിലെത്തിയ വീഡിയോ പ്രൊഫൈലില്‍നിന്ന് നീക്കം ചെയ്തു. ഇയാളുടെ പ്രൊഫൈലിലെ ചിത്രങ്ങളിലൂടെ ഇയാള്‍ ആര്‍എസ്എസിനേയും ബിജെപിയെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായും മനസിലാക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top