കൊടി കുത്തുന്നത് നല്ലതിനല്ലെന്ന് മുഖ്യമന്ത്രി; പ്രവാസി മലയാളിയുടെ ആത്മഹത്യയില്‍ സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടി നാട്ടിയുളള സമരം അനാവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഏതു പാര്‍ട്ടിയായാലും ഇതു നല്ലതിനല്ലെന്നും മുഖ്യന്‍.

എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലി വ്യവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികള്‍ക്കു വേണ്ടതു പിന്തുണയാണ്. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണം. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുനലൂരിലെ പ്രവാസി സുഗതന്റെ ആത്മഹത്യയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സുഗതന്റെ മരണം നിര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി എഐവൈഎഫ് എന്നുപറഞ്ഞു ചിലരാണു സുഗതന്റെ വര്‍ക്ക് ഷോപ്പില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുഗതനോട് സിപിഐ പണം വാങ്ങിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോപണം തളളിയ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പണം വാങ്ങി ശീലമുളളവരാണ് ഇതു പറയുന്നതെന്നു തിരിച്ചടിച്ചു. എന്നാല്‍ വര്‍ക് ഷോപ്പ് പണിയാന്‍ സുഗതന്‍ വയല്‍ നികത്തിയെന്നായിരുന്നു മന്ത്രി കെ. രാജുവിന്റെ ആരോപണം.

Top