വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണം; മതിയായ നഷ്ടപരിഹാരം നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി. ജീവനക്കാരുടെ അനാസ്ഥ മൂലം ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ഭാവിയില്‍ ഇത്തരം വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.

തന്റെ മണ്ഡലത്തിലെ അംഗമായ ഹര്‍ഷീനയെ അടുത്തിടെ വയനാട്ടില്‍ എത്തിയപ്പോള്‍ കണ്ടിരുന്നു. ഏറെ വേദനാജനകമായ അവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അഞ്ചുവര്‍ഷമായി അവര്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് അറുതി വരേണ്ടതുണ്ട്. രണ്ടുലക്ഷം രൂപയാണ് ഹര്‍ഷിനക്ക് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാല്‍, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മതിയായ നഷ്‌കപരിഹാരം ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top