കലോത്സവത്തില്‍ കൂട്ടത്തല്ല്; നടി പ്രവീണയുടെ മകള്‍ക്കുള്‍പ്പെടെ പരിക്ക്

സംസ്ഥാനത്തെ സ്‌കൂള്‍ കലോത്സവങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നത് സ്വാഭാവികമാണ്. ഈ അനുഭവമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ജില്ലാ കലോത്സവത്തിലും ഉണ്ടായത്. കൂട്ടയടിയിലാണ് സംഭവം കലാശിച്ചത്.

കൂട്ടയടിയില്‍ പല പ്രമുഖരുടെ മക്കള്‍ക്കും പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയിലെ കൂട്ടത്തല്ലില്‍നടി പ്രവീണയുടെ മകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവീണയുടെ മകള്‍ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഗൗരി പ്രമോദിന് കാലിലും ഗൗരി ജ്യോതിഷിന് കൈയ്യിക്കുമാണ് പരിക്ക്.

Top