നടി റേബ മോണിക്ക ജോണിനെ ശല്യം ചെയ്ത ബംഗളുരു സ്വദേശി അറസ്റ്റില്‍; സ്ഥിരമായി മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയെന്ന് പരാതി

ബംഗളൂരു: മലയാള സിനിമാതാരം റേബാ മോണിക്കാ ജോണിനെ ശല്യംചെയ്ത യുവാവിനെ മഡിവാള പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ശല്യം ചെയ്യുന്നെന്ന റേബാ ജോണിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിന്‍ വിസിലിനെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നടിയെ ശല്യപ്പെടുത്തിയതായാണ് പരാതി.

ഞായറാഴ്ചകളില്‍ മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ പേകുന്നതിനിടെ സ്ഥിരമായി പിറകേനടന്ന് ശല്യം ചെയ്യുന്നെന്നും മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയയ്ക്കുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയത്. പിന്നീട് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മെസേജുകള്‍ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നല്‍കിയെങ്കിലും യുവാവ് ശല്യം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനോരമയിലെ മിടുക്കി എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയയായ റേബ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയമാണ് പുതിയ ചിത്രം

Top