
കോട്ടയം: കോട്ടയം സ്വദേശിയായ ചലച്ചിത്രസീരിയല്‍ താരം ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരമാണ് ശാലുകുര്യന്‍. മുംബൈയില്‍ ബിസിനസ്‌കാരനായ റാന്നിസ്വദേശിയാണ് വരന്‍. മെയ് മാസം വിവാഹമുണ്ടാകുമെന്നാണ് സൂചനകള്‍. ശാലുവിനോടൊപ്പം സീരിയലില്‍ അഭിനയിക്കുന്ന നായിക മേഘ്‌നവിന്റസന്റിന്റെ വിവാഹനിശ്ചയവും വാര്‍ത്തയായിരുന്നു. സീരിയല്‍ താരം ഡിംപിളിന്റെ സഹോദരനാണ് മേഘ്‌നയുടെ വരന്‍.
Tags: Shalu Kurian