ആദ്യ കൺമണിയുടെ വിശേഷങ്ങളുമായി ഷാലു കുര്യൻ.അല്ലുവിന്റെ ചിത്രം പോസ്റ്റ് ചെയ്തതു ജനിച്ചു രണ്ടു മാസം കഴിഞ്ഞ്.മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്; ശാ​ലു കു​ര്യ​ൻ

കൊച്ചി:ആദ്യപുത്രനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് ത്രില്ലിൽ ആണ് മിനിസ്ക്രീൻ താരം ഷാലു കുര്യനും ഭർത്താവ് മെൽവിൻ ഫിലിപ്പും.മ​ക​ൻ അ​ല്ലു എ​ന്ന അ​ലി​സ​റ്റ​റി​ന് ര​ണ്ട് മാ​സ​മാ​യി ഇ​പ്പോ​ൾ ഒ​ന്നി​നും സ​മ​യം തി​ക​യു​ന്നി​ല്ല. മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യാ​ണെ​ങ്കി​ൽ ഫോ​ണി​ൽ നോ​ക്കാ​നും ടി.​വി കാ​ണാ​നും വാ​യി​ക്കാ​നു​മൊ​ക്കെ ഏ​റെ സ​മ​യം കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ൾ മോ​നൊ​പ്പ​മാ​ണ് എ​പ്പോ​ഴും.അ​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചും ഒ​പ്പം ക​ളി​ച്ചും ര​സി​ച്ചും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു​മൊ​ക്കെ ജീ​വി​തം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. അ​ലി​സ്റ്റ​ർ എ​ന്നാ​ണ് പേ​ര് വീ​ട്ടി​ൽ അ​ല്ലു​വെ​ന്ന് വി​ളി​ക്കും. ഭ​ർ​ത്താ​വി​ന്‍റെ സെ​ല​ക്ഷ​നാ​ണ് പേ​ര്.

പ്ര​ഗ്ന​ന്‍റാ​യ​പ്പോ​ൾ ത​ന്നെ ജ​നി​ക്കു​ന്ന​ത് ആ​ണ്‍​കു​ഞ്ഞാ​ണെ​ങ്കി​ലും പെ​ണ്‍​കു​ഞ്ഞാ​ണെ​ങ്കി​ലും അ​വ​ർ​ക്കു വേ​ണ്ടി ഓ​രോ പേ​ര് ക​ണ്ടെ​ത്തി വ​ച്ചി​രു​ന്നു. പേ​ര് യൂ​ണീ​ക് ആ​യി​രി​ക്ക​ണം, വി​ളി​ക്കു​ന്പോ​ൾ ഗാം​ഭീ​ര്യ​മു​ണ്ടാ​ക​ണം, ഇ​ഷ്ടം തോ​ന്ന​ണം എ​ന്നൊ​ക്കെ നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.ഡി​ഫ​ന്‍ഡർ എ​ന്നാ​ണ് പേ​രി​ന്‍റെ അ​ർ​ഥം. പോ​രാ​ളി എ​ന്നും പ​റ​യാം. ക​ക്ഷി പേ​രു പോ​ലെ പോ​രാ​ളി ത​ന്നെ​യാ​ണ്. ന​ല്ല കു​സൃ​തി​യാ​ണ്.

കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി. ഇതുവരെയുള്ള ജീവിതരീതി ഇപ്പോൾ പൂർണമായും മാറി. കൊറോണയുടെ പ്രശ്നങ്ങൾ തുടങ്ങും മുമ്പേ പ്രഗ്നന്റായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അധികം ആരോടും പറഞ്ഞതുമില്ല. ഒന്നാമത് ഗർഭകാലവുമായി ബന്ധപ്പെട്ട ഫോട്ടോസോ വാർത്തകളോ ഒന്നും പുറത്തു വിടുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. ലൊക്കേഷനില്‍ അറിയാമായിരുന്നു. അതിനനുസരിച്ചുള്ള കെയര്‍ അവർ തരുന്നുണ്ടായിരുന്നു. മകൻ ജനിച്ച് 2 മാസം കഴിഞ്ഞാണ് അതുമായി ബന്ധപ്പെട്ട ഒരു ചിത്രവും കുറിപ്പും ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു പോലും.

ലോക്ക് ഡൗൺ സമയത്തായിരുന്നു ഗർഭകാലം. ധാരാളം സമയം വിശ്രമത്തിനായി കിട്ടി. ഇപ്പോൾ വീണ്ടും വർക്കിൽ സജീവമാകുന്നതിനുള്ള തയാറെടുപ്പിലാണ്. ‘തട്ടീം മുട്ടീം’ ക്രിസ്മസ് എപ്പിസോഡിൽ ഞാൻ വിഡിയോ കോളിൽ വന്നിരുന്നു. അല്ലുവിന്റെ ആദ്യത്തെ ക്രിസ്മസ് ഞങ്ങൾ ആഘോഷിച്ചു. ഇതൊക്കെ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണല്ലോ. ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. അത് മിസ് ചെയ്യരുത് എന്ന് തോന്നി. മിതമായിട്ടാണെങ്കിലും സന്തോഷത്തോടെ ആഘോഷിച്ചു….

‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ അത്രവേഗം മലയാളികൾ മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരിയുടെ ഒരുപിടി മുഹൂർത്തങ്ങളാണ്.

Top